ഒരാഴ്‌ച കഴിഞ്ഞാൽ പൊതുജനങ്ങളുടെ പോക്കറ്റ് കാലിയാകുന്ന നിയമം നടപ്പിൽ വരും, അടിച്ചുപിരിഞ്ഞെങ്കിലും നിയമസഭ ഇന്നലെ ആ ബില്ലുകൾ പാസാക്കി

0
331

തിരുവനന്തപുരം: ഇന്ധനത്തിന് രണ്ടു രൂപ സെസ് മുതൽ കെട്ടിട നികുതിക്കും മദ്യത്തിനുംവരെ കൂട്ട നികുതി വർദ്ധന വരുത്തുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങളടങ്ങുന്ന ധനകാര്യബില്ലുകൾ നിയമസഭ ചർച്ച കൂടാതെ പാസാക്കി. ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ. ഇതോടെ വില വർദ്ധനയിൽ പൊറുതി മുട്ടുന്ന സാധാരണക്കാർക്ക് കനത്ത ആഘാതമാകും.

ഭൂമിയുടെ ന്യായവില 20 ശതമാനമായി വർദ്ധിപ്പിച്ചതിനൊപ്പം സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനമായി ഏകീകരിച്ചതോടെ ഭൂമിയുടെ രജിസ്ട്രേഷൻ നിരക്ക് കുത്തനെ ഉയരും. കെട്ടിട നികുതിക്ക് 5% വാർഷിക വർദ്ധനയും ഭൂമിയുടെ ന്യായവില അനുസരിച്ചുള്ള വർദ്ധനയും വരും. ഭൂമിയുടെ ന്യായവില കൂടി ഉൾപ്പെടുത്തുന്നതോടെ നഗരപ്രദേശങ്ങളിലെ കെട്ടിട നികുതിയിൽ വൻവർദ്ധനയുണ്ടാകും. ന്യായവില പരിഷ്കരിക്കുമ്പോഴെല്ലാം കെട്ടിട നികുതിയും കൂടും.

ഉടമ സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്ററിൽ കുറവുള്ള കെട്ടിടങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കി. കെട്ടിട നികുതിയിലോ തദ്ദേശസ്ഥാപനങ്ങളുടെ ഫീസിലോ വീഴ്ച വരുത്തിയാൽ പ്രതിമാസ പിഴ ഒരു ശതമാനത്തിൽ നിന്ന് രണ്ടായി കൂട്ടി.

മദ്യത്തിന് 20 രൂപാവരെ വർദ്ധന.

ഒരു ലക്ഷം രൂപ വരെയുള്ള ബൈക്കുകൾക്ക് 11%വും രണ്ടു ലക്ഷം വരെയുള്ളവയ്ക്ക് 13ഉം 20 ലക്ഷം രൂപ വിലയുള്ള കാറിന് 21 ശതമാനവുമാണ് വാഹന നികുതി. റോഡ് സുരക്ഷാഫീസ് ബൈക്കിന് 50 രൂപ. കാറിന് 100, ഇടത്തരം വാഹനങ്ങൾക്ക് 150, ഹെവി വാഹനങ്ങൾക്ക് 250 രൂപ. 11 കെ.വി വരെയുള്ള വൈദ്യുതി ഉപയോഗിക്കുന്നവർ 10 ശതമാനവും, അതിന് മുകളിലുള്ളവർ യൂണിറ്റിന് 10 പൈസ നിരക്കിലും ഡ്യൂട്ടി നൽകണം.

നികുതി അടച്ചില്ലെങ്കിൽ വസ്തുവകകൾ കണ്ടുകെട്ടാം

നികുതികളും ഫീസുകളും അടച്ചില്ലെങ്കിൽ വസ്തുവകകൾ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് കണ്ടുകെട്ടാം. റവന്യു റിക്കവറി നടപടികളും സ്വീകരിക്കാം.

കെട്ടിടത്തിന് നമ്പർ ലഭിച്ച് 3 മാസത്തിനകം വില്പന നടത്തിയാൽ ഇരട്ടിയും ആറു മാസത്തിനകമായാൽ ഒന്നര ഇരട്ടിയും അധികം സ്റ്റാമ്പ് ഡ്യൂട്ടി നൽകുന്ന സംവിധാനം പിൻവലിച്ചു. എപ്പോൾ വില്പന നടത്തിയാലും 8% സ്റ്റാമ്പ് ഡ്യൂട്ടി.

നഗരസഭയുമായി ബന്ധപ്പെട്ട ടോയ്ലറ്റുകൾക്ക് സർവീസ് ചാർജ്

LEAVE A REPLY

Please enter your comment!
Please enter your name here