എംഎ യൂസഫലിക്ക് എന്നെ ഇഷ്ടമല്ല; ഹൈദരാബാദിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന് സ്വപ്‌ന; പിണറായിക്ക് അയാളെ ഭയമില്ലെന്ന് ശിവശങ്കര്‍; കുരുക്കായി തെളിവുകള്‍

0
262

യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായതിന് കാരണം വ്യവസായി എംഎ യൂസഫലിയാണെന്ന് ചാറ്റില്‍ സ്വപ്‌ന സുരേഷ്. യൂസഫലിക്ക് തന്നെ ഇഷ്ടമല്ലെന്നും അവര്‍ പറയുന്നു. നോര്‍ക്കയിലെ ജോലിയും യൂസഫലി ഇടപെട്ട് മുടക്കുമെന്നും സ്വപ്ന പരാതിപ്പെടുന്നു. എന്നാല്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് യൂസഫലിയെ ഭയമില്ലെന്നും ശിവശങ്കര്‍ ചാറ്റില്‍ മറുപടി നല്‍കിയിട്ടുണ്ട്.

യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് രാജിവെച്ച സ്വപ്നക്ക് ജോലി നല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ചാറ്റിലെ വിവരങ്ങള്‍. നോര്‍ക്കയുടെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയില്‍ ജോലി നല്‍കാമെന്നാണ് ശിവശങ്കറിന്റെ വാഗ്ദാനം. എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും എല്ലാവരും അംഗീകരിച്ചെന്നും ശിവശങ്കര്‍ ചാറ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കര്‍ ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ രാജിയില്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഞെട്ടി. നിങ്ങളെ ഹൈദരാബാദിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിന് പിന്നില്‍ യൂസഫലിയാണെന്നും അദ്ദേഹം പറയുന്നുണ്ട്.

നോര്‍ക്കയിലെ നിയമനത്തെയും യൂസഫലി എതിര്‍ക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടെന്നും കാര്യങ്ങള്‍ വിശദീകരിച്ചെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സിഎമ്മിന് യൂസഫലിയെ ഭയമില്ലെന്നും ചാറ്റില്‍ പറയുന്നു. എന്നാല്‍, യൂസഫലിയുടെ ഇടപെടല്‍ കാരണം തന്നെ നോര്‍ക്കയില്‍ നിയമിക്കാന്‍ സാധ്യതയില്ലെന്നും സ്വപ്ന പറയുന്നു. ഭയക്കേണ്ടതില്ലെന്നും ആകുലപ്പെടേണ്ടതില്ലെന്നും ശിവശങ്കര്‍ ഉറപ്പ് നല്‍കുന്ന ചാറ്റും വെളിയില്‍ വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here