അബദ്ധം പറ്റി ! ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ജനനേന്ദ്രിയം മുപ്പതുകാരനായ ഡോക്ടർ മുറിച്ചെടുത്തു, വിവാദം

0
241

വെനീസ് : തെറ്റായ രോഗനിർണയത്തെ തുടർന്ന് ഡോക്ടർ രോഗിയുടെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി പരാതി. ഇറ്റലിയിലെ ടസ്‌കാനി മേഖലയിലെ അരെസ്സോ മുനിസിപ്പാലിറ്റിയിലുളള രോഗിയ്ക്കാണ് ദുരനുഭവമുണ്ടായത്. മുപ്പതുകാരനായ ഡോക്ടർ രോഗിക്ക് ട്യൂമർ രോഗമാണെന്ന ഉറപ്പിലാണ് ലിംഗം മുറിച്ചുമാറ്റിയത്. എന്നാൽ ഓപ്പറേഷന് ശേഷം വേർപെടുത്തിയ ജനനേന്ദ്രിയ ഭാഗം പരിശോധിച്ചപ്പോഴാണ് ഗുരുതരമായ അസുഖമല്ലെന്ന് കണ്ടെത്തിയത്. മുറിച്ചുമാറ്റാതെ തന്നെ സുഖപ്പെടുത്താവുന്ന രോഗമേ രോഗിക്കുണ്ടായിരുന്നുള്ളു.

തെറ്റായ രോഗനിർണയത്തെത്തുടർന്ന് 2018 നവംബർ 13 നാണ് പേരു വെളിപ്പെടുത്താത്ത അറുപതുകാരനെ അരെസ്സോയിലെ സാൻ ഡൊണാറ്റോ ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തിയത്. സർജറി നടത്തിയ യൂറോളജിസ്റ്റിനെ ഇറ്റലിയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ട് പ്രകാരം രോഗിക്ക് ലിംഗത്തിന്റെ തൊലിപ്പുറത്തായി ഒരുതരം സിഫിലിസ് ഉണ്ടായിരുന്നു, ഇത് മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാമായിരുന്നെങ്കിലും ഡോക്ടർ കടുംകൈ ചെയ്യുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ അറുപതുകാരൻ നഷ്ടപരിഹാരം തേടി കേസ് കൊടുത്തിരിക്കുകയാണ്. വരുന്ന മാർച്ച് 9 ന് കേസ് കോടതി വാദം കേൾക്കും. സാധാരണ ഇത്തരം കേസുകളിൽ വൻതുക നഷ്ടപരിഹാരം അനുവദിക്കാറുണ്ട്. കഴിഞ്ഞ വർഷം ഫ്രാൻസിൽ സമാനമായ ഒരു കേസിൽ
ആശുപത്രിയുടെ പിഴവിൽ ലിംഗം നഷ്ടമായ പുരുഷന് 62,000 യൂറോ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here