‘ചേംബറിലേക്ക് വിളിപ്പിച്ച് കടന്നുപിടിച്ചു’; ജില്ലാ ജഡ്ജിക്കെതിരെ പരാതിയുമായി യുവ അഭിഭാഷക

0
184

ജില്ലാ ജഡ്ജിക്കെതിരെ ലൈംഗിക അതിക്രമ പരാതിയുമായി യുവ അഭിഭാഷക. കവരത്തി ജില്ലാ ജഡ്ജി അനില്‍ കുമാറിനെതിരെ ലക്ഷദ്വീപില്‍ നിന്നുള്ള അഭിഭാഷകയാണ് പരാതി നല്‍കിയിരിക്കുന്നത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്ക് വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു

സംഭവം പുറത്തുപറയാതിരുന്നാല്‍ കേസുകളില്‍ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു. മാര്‍ച്ച് 11ന് അഭിഭാഷക ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് പരാതി നല്‍കിയിരുന്നു.

പരാതിയുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തില്‍ ഇനിയും നടപടിയുണ്ടായില്ലെങ്കില്‍ നിയമപരമായി നേരിടാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here