ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നിരവധി വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും ഫുഡ് വീഡിയോകള്‍ തന്നെയായിരിക്കും. അത്രമാത്രം കാഴ്ചക്കാരാണ് ഫുഡ് വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.
പുതിയ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നതോ, വിവിധ ഭക്ഷണസംസ്കാരങ്ങളെ പരിചയപ്പെടുത്തുന്നതോ എല്ലാം ഉള്ളടക്കമായി വരുന്നതാണ് അധികം ഫുഡ് വീഡിയോകളും. അതുപോലെ തന്നെ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലൂടെയുള്ള യാത്രകളും അവിടങ്ങളില്‍ നിന്നുള്ള വ്യത്യസ്തമായ കാഴ്ചകളുമെല്ലാം ഫുഡ് വീഡിയോകളുടെ ആകര്‍ഷണമാണ്.
ഇത്തരത്തില്‍ വ്യത്യസ്തമായൊരു ഫുഡ് വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ നിന്നുതന്നെയാണ് ഇത് പകര്‍ത്തിയിരിക്കുന്നത്. എന്നാലിത് എവിടെയാണെന്നോ വീഡിയോയില്‍ കാണുന്ന പാചകക്കാരൻ ആരാണെന്നോ ഒന്നും വ്യക്തമല്ല.
സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലെ പ്രധാന വിഭവമായ ദോശ തന്നെയാണ് ഈ വീഡിയോയിലും തയ്യാറാക്കുന്നത്. എന്നാലീ ദോശ വെറുതെ കല്ലില്‍ പരത്തി ചുട്ടെടുക്കുകയല്ല ചെയ്യുന്നത്. മറിച്ച് ഇതിന് ഒരു രൂപം നല്‍കി, രസകരമായി ചെയ്തെടുക്കുകയാണ് പാചകക്കാരൻ. മാവ് പരത്തി സാധാരണ ദോശയുടെ ആകൃതിയിലെത്തിച്ച് ഇതിലേക്ക് ചെറിയൊരു വൃത്തത്തില്‍ കൂടി മാവ് ചേര്‍ത്ത് പരത്തുന്നു. ശേഷം ഇതിനകത്ത് നിന്ന് തവി കൊണ്ട് ചെറുതായി മാവ് പലയിടങ്ങളില്‍ നിന്നും എടുത്തുമാറ്റി, കണ്ണുകളും മൂക്കും വായുമെല്ലാം ഉണ്ടാക്കുന്നു.
അങ്ങനെ ഒടുവിലിതൊരു പൂച്ചയുടെ ആകൃതിയിലുള്ള ദോശയായി മാറുകയാണ്. ഇത് പാത്രത്തില്‍ കുത്തനെ തന്നെ വച്ച്, നന്നായി ഡിസ്പ്ലേ ചെയ്ത് ചട്ണിയും ചേര്‍ത്ത് സര്‍വ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. രസകരമായ ഈ ആശയത്തിന് കാഴ്ചക്കാരെല്ലാം തന്നെ കയ്യടിക്കുകയാണ്. ഇദ്ദേഹം പാചകക്കാരനല്ല, മറിച്ച് ഒരു കലാകാരൻ തന്നെയാണെന്നും ഇങ്ങനെയുള്ള പുതുമയുള്ള ആശയങ്ങളെ എപ്പോഴും പ്രോത്സാഹിപ്പിക്കണമെന്നും ഏറെ പേര്‍ വീഡിയോ കണ്ട ശേഷം കമന്‍റില്‍ കുറിച്ചിരിക്കുന്നു.
വീഡിയോ കാണാം…
I believe India’s street food vendors are the most innovative, resilient and impactful food influencers. More than any gourmet chef. Been wondering how to work with them to influence a nutritive food system.
Please applaud this guy’s artistic skills.
#StreetFood #Arakunomics pic.twitter.com/h7Bvrs5TTJ
— Manoj Kumar (@manoj_naandi) March 3, 2023