അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപയോഗം അവസാനിപ്പിക്കണം; ജനങ്ങളുടെ പിന്തുണ തേടി ഗഡ്കരി

0
140

അടുത്ത അഞ്ച് വര്‍ഷത്തിനുള്ള പെട്രോള്‍ ഡീസല്‍ ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ പിന്തുണ തേടി
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ ഭാഗമായി ആളുകള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളോ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളോ വാങ്ങണമെന്ന നിര്‍ദേശമാണ് ഗഡ്കരി മുന്നോട്ടുവെച്ചിരിക്കുന്നത്.

‘അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് പെട്രോള്‍, ഡീസല്‍ ഉപയോഗം അവസാനിപ്പിക്കാന്‍ ജനങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങണമെന്നാണ് എന്റെ അഭ്യര്‍ഥന. പെട്രോള്‍- ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുത്. ഇലക്ട്രിക് കാറുകളോ ഫ്ളെക്സ് എന്‍ജിന്‍ കാറുകളോ വാങ്ങൂ.’

‘കര്‍ഷകരുണ്ടാക്കുന്ന എഥനോള്‍ നിങ്ങള്‍ക്ക് ഫ്ളെക്സ് എന്‍ജിന്‍ കാറുകളില്‍ ഉപയോഗിക്കാം. ഇപ്പോള്‍ നമ്മുടെ കര്‍ഷകര്‍ അന്നദാതാക്കള്‍ മാത്രമല്ല, ഊര്‍ജദാതാക്കളുമാണ്’ നിതിന്‍ ഗഡ്കരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here