ട്രോളന്മാരേ, ഇതിലേ.. ഇതിലേ.. നിങ്ങളെ കാത്തിരിക്കുന്നു, ലക്ഷം മാസശമ്പളമുള്ള ജോലി

0
171

ബംഗളൂരു: നല്ലൊരു ട്രോൾ കണ്ട് ചിരിക്കാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട്! എന്നാൽ, ട്രോളും മീമും കൊണ്ട് ആളെച്ചിരിപ്പിക്കാൻ പുലിയാണോ നിങ്ങൾ? എങ്കിൽ, നിങ്ങളെ കാത്തിരിക്കുന്നു മികച്ചൊരു തൊഴിലവസരം. മാസം ഒരു ലക്ഷം ശമ്പളമുള്ള ജോലിയിലേക്ക് ട്രോളന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നൊരു കമ്പനി.

ട്രേഡിങ്-ഇൻവെസ്റ്റിങ് കമ്പനിയായ ‘സ്റ്റോക്‌ഗ്രോ’ ആണ് കൗതുകമുണർത്തുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ‘ചീഫ് മീം ഓഫിസർ’ എന്നാണ് തസ്തികയുടെ പേര്. ലിങ്കിഡിൻ വഴിയാണ് കമ്പനി ജോലി അവസരം പോസ്റ്റ് ചെയ്തത്.

ലക്ഷം ശമ്പളത്തിന്റെ ജോലിക്കൊപ്പം മറ്റൊരു ഗംഭീര ഓഫറും സ്റ്റോക്‌ഗ്രോ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ യോഗ്യതയുമൊത്ത ഉദ്യോഗാർത്ഥിയെ നിർദേശിക്കുന്നവർക്ക് കമ്പനി ഐപാഡ് സൗജന്യമായി നൽകും. എത്രയും ആളുകളെ റഫർ ചെയ്യാൻ പറ്റും. നമ്മൾ നിർദേശിച്ച ഉദ്യോഗാർത്ഥി തിരഞ്ഞെടുക്കപ്പെട്ടാലാണ് സൗജന്യ ഐപാഡ് ലഭിക്കുക.

ഇസെഡ് തലമുറയെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു തസ്തിക സൃഷ്ടിച്ചതെന്നാണ് സ്റ്റോക്‌ഗ്രോ വൃത്തങ്ങൾ പറയുന്നത്. നർമത്തിന്റെ മോമ്പൊടിയോടെ, മീമിന്റെ രൂപത്തിൽ വാർത്തകളും വിവരങ്ങളും ആളുകളിലെത്തിക്കാൻ കഴിവുള്ളവരാകണം ഉദ്യോഗാർത്ഥികൾ. ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അത് കമ്പനിയുടെ ബ്രാൻഡ് മൂല്യവും നിലവാരവും ഉൾക്കൊണ്ടുകൂടി വേണമെന്ന് ജോലിയുടെ വിശദാംശങ്ങളിൽ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here