ഒരേ സമയം ഒന്നിലധികം ചാറ്റുകള്‍ കൈകാര്യം ചെയ്യാം; സ്പിളിറ്റ് വ്യൂ ഫീച്ചറുമായി വാട്‌സ്ആപ്പ്

0
157

ന്യൂഡല്‍ഹി: പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം നിലവിലെ ഫീച്ചറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലും പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പ്രത്യേക താത്പര്യമാണ് കാണിക്കുന്നത്. അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് കൊണ്ടുവന്നത്. ഇക്കൂട്ടത്തില്‍ പുതിയ ഒരു ഫീച്ചറാണ് സ്പിളിറ്റ് വ്യൂ ഫീച്ചര്‍.

ആന്‍ഡ്രോയിഡ് ടാബ് ലെറ്റ് ഉപയോഗിക്കുന്നവര്‍ക്കായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഒരേസമയം ഒന്നിലധികം വാട്‌സ്ആപ്പ് ഓപ്ഷനുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം. ചാറ്റ് ചെയ്യുമ്പോള്‍ തന്നെ മറ്റു വാട്‌സ്ആപ്പ് ഫീച്ചറുകള്‍ കൂടി ടാബ് ലെറ്റില്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

നിലവില്‍ മറ്റൊരാളുമായി ചാറ്റ് ചെയ്യുമ്പോള്‍, അതിനെ ബാധിക്കാതെ തന്നെ മറ്റു ചാറ്റുകളിലേക്ക് സ്വിച്ച് ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. നിലവിലെ ചാറ്റില്‍ നിന്ന് പുറത്തുകടക്കാതെ തന്നെ മറ്റു ചാറ്റുകളുടെ പട്ടിക സ്‌ക്രോള്‍ ചെയ്ത് നോക്കാന്‍ കഴിയും എന്നതാണ് സാരം. ലളിതമായി പറഞ്ഞാല്‍ ഒരേ സമയം ഒന്നിലധികം ചാറ്റുകള്‍ കൈകാര്യം ചെയ്യാന്‍ ഉപയോക്താവിനെ പ്രാപ്തമാക്കുന്നതാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബ് ലെറ്റുകളില്‍ ഫേംവെയര്‍ വേര്‍ഷന്‍ 2.23.5.9ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here