അതിഥി തൊഴിലാളികൾ തമ്മിൽ സംഘർഷം: തൃശൂരിൽ ആറ് വയസുകാരൻ വെട്ടേറ്റ് മരിച്ചു

0
244

തൃശ്ശൂർ: തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനിടെ വെട്ടേറ്റ ആറു വയസുകാരൻ മരിച്ചു. അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്‍ലാം ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ജസ്‍ലക്കും വെട്ടേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്.

മുപ്ലിയത്ത് വരമ്പരപ്പള്ളിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാക്കേറ്റത്തിൽ തുടങ്ങിയ തർക്കം കയ്യാങ്കളിയിലെത്തുകയും പിന്നീട് ആയുധമുപയോഗിച്ച് സംഘർഷത്തിലെത്തുകയുമായിരുന്നു.

സംഘർഷത്തിനിടെയാണ് സമീപത്ത് നിൽക്കുകയായിരുന്ന കുട്ടിക്ക് വെട്ടേൽക്കുന്നത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

അക്രമിയെ നാട്ടുകാർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here