സീരിയൽ കില്ലറെ പോലെ ‘സീരിയൽ കിസ്സർ’, ചുംബനപ്പേടിയിൽ യുവതികളും പെൺകുട്ടികളും, ആരോഗ്യ പ്രവർത്തകയെ ആക്രമിക്കുന്ന വീഡിയോ പ്രചരിക്കുന്നു

0
241

പട്ന : ബീഹാറിൽ ചുംബനപ്പേടിയിൽ യുവതികളും പെൺകുട്ടികളും. ഒളിഞ്ഞിരിക്കുന്ന അജ്ഞാതൻ ഞൊടിയിടയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ചുറ്റിപ്പിടിച്ച് ചുണ്ടുകളിൽ ചുംബിച്ച ശേഷം കടന്നുകളയുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണ്. പൊലീസിൽ അടക്കം നിരവധി പരാതികൾ എത്തിയിട്ടും, ഇനിയും അജ്ഞാതനെ പിടികൂടാനായിട്ടില്ല. സീരിയൽ കില്ലറെ പോലെ സിരിയൽ കിസ്സറെ കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്.

ബീഹാറിലെ ജാമുയി ജില്ലയിലെ സദർ ഹോസ്പിറ്റലിന് സമീപത്ത് വച്ച് അടുത്തിടെ ഒരു ആരോഗ്യ പ്രവർത്തകയെ അജ്ഞാതൻ ബലമായി ചുംബിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. മാർച്ച് 10 നാണ് ആരോഗ്യ പ്രവർത്തക ആക്രമിക്കപ്പെട്ടത്. എന്നാൽ ഇതുവരെയും പ്രതിയെ പിടികൂടാനായില്ല. ആശുപത്രിയുടെ മതിൽ ചാടിക്കടന്നെത്തുന്ന അജ്ഞാതൻ ആരോഗ്യ പ്രവർത്തകയെ ബലമായി ചുംബിക്കുന്നതും, യുവതി നിലവിളിക്കുമ്പോൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതുമാണ് വീഡിയോയിലുള്ളത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here