റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തുള്ള ജനങ്ങളോട് ആവശ്യപ്പെട്ട് സൗദി സുപ്രിം കോടതി. ശഅബാന്‍ 29 പൂര്‍ത്തിയാകുന്ന ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദേശം.
നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലറിലൂടെയോ മാസപ്പിറവി നിരീക്ഷിക്കാം. മാസപ്പിറവി ദൃശ്യമായാല്‍ അക്കാര്യം തൊട്ടടുത്തുള്ള കോടതിയേയോ കോടതിയില്‍ എത്താന്‍ സഹായിക്കുന്ന കേന്ദ്രങ്ങളെയോ സമീപിക്കണമെന്നും സുപ്രിം കോടതി അറിയിച്ചു. ചൊവാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ബുധനാഴ്ച മുതല്‍ വ്രതമാരംഭിക്കും .അല്ലെങ്കില്‍ വ്യഴാഴ്ചയായിരിക്കും റമദാന്‍ ഒന്ന്.