ദിൽദു ഖുർആൻ മനപ്പാഠമാക്കിയിരിക്കുന്നു; ഞങ്ങളുടെ കുടുംബത്തിലെ പുതിയ ഹാഫിള്; സാദിക്കലി തങ്ങൾ

0
244

സഹോദരന്റെ മകൻ ദിൽദു ഖുർആൻ മനപ്പാഠമാക്കിയിരിക്കുന്നു, ഞങ്ങളുടെ കുടുംബത്തിലെ പുതിയ ഹാഫിളെന്ന് പരിചയപ്പെടുത്തി സാദിക്കലി ശിഹാബ് തങ്ങൾ. ഇത് ദിൽദു. സയ്യിദ് അലി ദിൽദാർ ശിഹാബ്, ഞങ്ങളുടെ കുടുംബത്തിലെ പുതിയ ഹാഫിള്. ബഷീറലി ശിഹാബിന്റെ മകനാണ്. എല്ലാവരുടെയും പ്രാർത്ഥനനകളുണ്ടാവണമെന്ന് സാദിക്കലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

സഹോദരൻ സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങളുടെ മകൻ സയ്യിദ് ദിൽദാർ അലി ശിഹാബ് ഖുർആൻ മനപ്പാഠമാക്കിയിരിക്കുന്നു എന്ന് മുനവറലി തങ്ങളും ആശംസയുമായി ഫേസ്ബുക്കിൽ കുറിച്ചു.

പ്രിയപ്പെട്ട മകനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു, ഈ മഹത്തായ നേട്ടത്തില്‍ എന്റെ സന്തോഷവും അഭിമാനവും വിവരണാതീതമാണ്. മകനെ സംബന്ധിച്ചിടത്തോളം ദൈര്‍ഘ്യമേറിയതും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയായിരുന്നു അത്. പക്ഷേ അല്ലാഹുവിന്റെ കൃപയും എന്റെ മകന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് വിശുദ്ധ ഗ്രന്ഥം മനഃപാഠമാക്കുന്നതില്‍ അവന്‍ വിജയിച്ചുവെന്നും സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.

സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒരു പിതാവെന്ന നിലയില്‍ ജീവിതത്തില്‍ ഏറെ സന്തോഷം പകരുന്നൊരു വാര്‍ത്ത നിങ്ങളുമായി പങ്കുവെങ്കുകയാണ്. സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രിയപ്പെട്ട മകന്‍ സയ്യിദ് അലി ദില്‍ദാര്‍ ശിഹാബ് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയിരിക്കുന്നു.

അല്‍ഹംദുലില്ലാഹ്. പ്രിയപ്പെട്ട മകനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു, ഈ മഹത്തായ നേട്ടത്തില്‍ എന്റെ സന്തോഷവും അഭിമാനവും വിവരണാതീതമാണ്. മകനെ സംബന്ധിച്ചിടത്തോളം ദൈര്‍ഘ്യമേറിയതും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയായിരുന്നു അത്. പക്ഷേ അല്ലാഹുവിന്റെ കൃപയും എന്റെ മകന്റെ കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് വിശുദ്ധ ഗ്രന്ഥം മനഃപാഠമാക്കുന്നതില്‍ അവന്‍ വിജയിച്ചു.

ഈ മഹത്തായ നേട്ടം കൈവരിക്കാന്‍ മകനെ സഹായിച്ച പ്രിയപ്പെട്ട അധ്യാപകരോടും വിശിഷ്യ സ്‌ട്രൈറ്റ് പാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ പ്രിന്‍സിപ്പള്‍ അമീന്‍ ഉസ്താദ്, വൈ.പ്രിന്‍സിപ്പള്‍ മുസമ്മില്‍ ഹുദവി, ഉമറുല്‍ ഫാൂഖ് ഹുദവി, സ്‌ട്രൈറ്റ് പാത്ത് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ മേധാവി ആസിഫ് ദാരിമി പുളിക്കല്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരോടും ഈ പ്രയാണത്തില്‍ നിരന്തരം മകനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.

ഈ നേട്ടം എന്റെ മകന്റേത് മാത്രമല്ല, മുഴുവന്‍ കുടുംബത്തിന്റേതും നിങ്ങളുടേതുമാണ്.
എന്റെ പ്രിയപ്പെട്ട മകനെ സംബന്ധിച്ചിടത്തോളം ഇതൊരു തുടക്കമാണ്. അവന്റെ എല്ലാ സ്വപ്നങ്ങളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കാന്‍ ഈ നേട്ടം അവനെ സഹായിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

ഖുര്‍ആന്‍ ഇഹത്തിലും പരത്തിലും അനുകൂലമായി സാക്ഷി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ പ്രിയപ്പെട്ട മകനെയും നമ്മെയും അല്ലാഹു ഉൾപ്പെടുത്തട്ടെ. വിശുദ്ധ ഗ്രന്ഥം ഹൃദയഹാരിയായി പാരായണം ചെയ്യുന്നവരുടെയും അതിലെ നിയമങ്ങള്‍ അനുധാവനം ചെയ്യുന്നവരില്‍ എന്റെ കൊച്ചുമകനെ അല്ലാഹു ഉള്‍പ്പെടുത്തട്ടെ,

LEAVE A REPLY

Please enter your comment!
Please enter your name here