റോസാപ്പൂ നൽകി ആരാധകനോട് വിവാഹഭ്യർത്ഥന നടത്തി രോഹിത് ശർമ; ഇന്ത്യൻ നായകൻ ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

0
245

ന്യൂഡൽഹി: കളിക്കളത്തിന് അകത്തും പുറത്തുമുള്ള പെരുമാറ്റം കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശർമ. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ സ്പൈഡർക്യാമിന്റെ ചലനത്തിൽ ദേഷ്യപ്പെടുന്ന രോഹിതിന്റെ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

ഒന്നാം ഏകദിനത്തിൽ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞില്ലെങ്കിലും അപ്പോഴും രോഹിതിന്റെ വാർത്താ പ്രാധാന്യത്തിന് കോട്ടമൊന്നും തട്ടിയിരുന്നില്ല. ഭാര്യാ സഹോദരന്റെ വിവാഹത്തോടനുബന്ധിച്ചായിരുന്നു രോഹിത് ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ നായകന്റെ ചുമതല ഹാർദിക് പാണ്ഡ്യയ്ക്ക് കൈമാറിയത്. വിവാഹത്തിന്റെ ആഘോഷത്തിനിടിയിൽ നൃത്തച്ചുവടുകളുമായി കസറുന്ന രോഹിതിന്റെ വീഡിയോ ദൃശ്യവും വൈറലായി തന്നെ പ്രചരിച്ചു.

എന്നാൽ രോഹിത് നടത്തിയ വിവാഹാഭ്യർത്ഥനയുടെ ദൃശ്യമാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവും പുതിയതായി പ്രചരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നും സഹതാരങ്ങളോടൊപ്പം പുറത്തേയ്ക്ക് വരുമ്പോഴാണ് രസകരമായ സംഭവമുണ്ടായത്. ആരാധകന്റെ ലൈവിലേയ്ക്ക് നടന്നടുക്കുന്ന രോഹിത് കൈവശമുള്ള റോസാപ്പൂ അയാൾക്ക് കൈമാറിയ ശേഷം താങ്കൾക്ക് എന്നെ വിവാഹം കഴിക്കാമോ എന്ന് തമാശ രൂപേണെ ചോദിക്കുകയായിരുന്നു. രോഹിതിന്റെ ചോദ്യം കേട്ട് ചിരിക്കുന്ന ആരാധകന്റെ വീഡിയോ ദൃശ്യം നിരവധി പേരാണ് ഇതിനോടകം കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here