ബാബരി വിധിയിൽ സുപ്രിംകോടതിക്ക് വിമർശനം; ഉവൈസിക്കെതിരായ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

0
201

പ്രയാഗ്‌രാജ്: സുപ്രിംകോടതിക്ക് എതിരായ പരാമർശത്തിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിക്കെതിരായ നിയമനടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. ഏപ്രിൽ 24 വരെ കർശന നടപടികളൊന്നും ഉണ്ടാവരുതെന്ന് അലഹബാദ് ഹൈക്കോടതി യു.പി സർക്കാരിന് നിർദേശം നൽകി.

2019ൽ രാമ ജന്മഭൂമി-ബാബരി മസ്ജിദ് കേസിൽ സുപ്രിംകോടതി വിധി പറഞ്ഞതിന് പിന്നാലെ ഉവൈസി നടത്തിയ പരാമർശമാണ് വിവാദമായത്. സുപ്രിംകോടതി പരമോന്നത കോടതിയാണെങ്കിലും ‘തെറ്റ് പറ്റാത്തതല്ല’ എന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.

സിദ്ധാർഥ് നഗർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ സമൺസ് ചോദ്യം ചെയ്താണ് ഉവൈസി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഉവൈസിക്കെതിരെ കോടതി സമൺസ് അയച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് ഏപ്രിൽ 24ന് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here