കൂട്ടുകാരന് വേണ്ടി കോട്ടയത്ത് നിന്നും കാമുകിയെ ബൈക്കിൽ കൊണ്ടുവന്ന് സുഹൃത്ത്, സ്ഥലത്തെത്തിച്ചപ്പോൾ ഇനി തനിക്ക് വേണ്ടെന്ന് കാമുകൻ, പെൺകുട്ടി ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി

0
309

നേമം: സുഹൃത്തിനു വേണ്ടി കോട്ടയം തലയോലപ്പറമ്പിൽ നിന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുവന്ന യുവാവും സുഹൃത്തും നടറോഡിൽ തമ്മിലടിച്ചു. റസൽപുരം സ്വദേശി ധനുഷ് (19) തേമ്പാമുട്ടം സ്വദേശി വിജിത്ത് (24) എന്നിവരാണ് തമ്മിൽത്തല്ലിയത്. സോഷ്യൽ മീഡിയ വഴി ധനുഷാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. വിജിത്തിന്റെ ഫോണിലൂടെയായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചിരുന്നത്.

ഞായറാഴ്ച രാവിലെ കോട്ടയത്തു നിന്ന് പെൺകുട്ടിയെ വിജിത്ത് ബൈക്കിൽ കയറ്റി കൊണ്ടുവന്നു. തുടർന്ന് മുടവൂർപാറയിൽ എത്തിച്ച് ധനുഷിന് കൈമാറാനായിരുന്നു പദ്ധതി. എന്നാൽ പെൺകുട്ടിയുമായെത്തിയപ്പോൾ ധനുഷ് കാലു മാറി. ‘ഇനി തനിക്ക് വേണ്ടെന്നും പെൺകുട്ടിയെ എടുത്തോളൂ’ എന്നും ധനുഷ് വിജിത്തിനോട് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് ഇരുവരും നടറോഡിൽ ഏറ്റുമുട്ടുകയായിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മൂവരേയും തടഞ്ഞുവച്ച് പൊലീസിലറിയിച്ചു. പൊലീസെത്തി മൂവരേയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. നരുവാമൂട് പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here