ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തേടി മലപ്പുറം സ്വദേശിയെത്തി; കടത്തിക്കൊണ്ടുപോകാൻ ശ്രമം, ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നടന്നത്

0
229

പത്തനംതിട്ട: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു. മലപ്പുറം സ്വദേശിക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തിയിരിക്കുന്നത്. പതിനേഴുകാരിയെയാണ് പ്രതി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയുമായി യുവാവ് അടുപ്പം സ്ഥാപിക്കുകയും, നാരങ്ങാനത്തുള്ള പതിനേഴുകാരിയുടെ വീട്ടിലെത്തുകയുമായിരുന്നു. കൂടെച്ചെല്ലാൻ പെൺകുട്ടി തയ്യാറാകാതിരുന്നതോടെ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.

തുടർന്ന് ആറന്മുള പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫോൺനമ്പരും ഇൻസ്റ്റഗ്രാം അക്കൗണ്ടും വച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here