രാജ്യത്തെ വാഹന വിപണിയില്‍ അമ്പരപ്പിക്കും വില്‍പ്പന, വിവാഹങ്ങള്‍ മുഖ്യ കാരണമെന്ന് ഡീലര്‍മാര്‍!

0
223

ന്ത്യൻ വാഹന വിപണിയിലെ പാസഞ്ചർ വാഹന വിഭാഗം ഫെബ്രുവരി മാസത്തിൽ വമ്പൻ കുതിച്ചുചാട്ടം തുടർന്നതായി റിപ്പോര്‍ട്ട്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ ഡാറ്റ അനുസരിച്ച് 2022 ഫെബ്രുവരിയെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തെ കാറുകളുടെ വിൽപ്പന 11 ശതമാനവും 2020 ഫെബ്രുവരിയിലെ മാഹാമാരിക്കാലത്തെ അപേക്ഷിച്ച് 16 ശതമാനവും ഉയർന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ കാർ വിൽപ്പനയെ മുന്നോട്ടു നയിക്കുന്ന നിരവധി മികച്ച ഘടകങ്ങളിലേക്കും ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് വിരല്‍ചൂണ്ടുന്നു. ഇതിൽ, പുതിയ വാങ്ങലുകൾ കൂടുതലായി നടക്കുന്നതിനുള്ള പ്രത്യേക കാരണമായി ചൂണ്ടിക്കാണിക്കുന്ന ഒന്നാണ് വിവാഹ സീസൺ.  പുതിയ മോഡൽ ലോഞ്ചുകളും മറ്റുമാണ് കാര്‍ വാങ്ങലുകളെ പ്രോതിസാഹിപ്പിക്കുന്ന കൂടുതൽ പ്രധാനപ്പെട്ട ഘടകങ്ങൾ. അത് ഉപഭോക്തൃ താൽപ്പര്യത്തിൽ ഉയർച്ച സൃഷ്‍ടിക്കുന്നതായും പലപ്പോഴും വാങ്ങലുകളിലേക്കും വിൽപ്പനയിലേക്കും നയിക്കുന്നതായും ഡീലര്‍മാരുടെ സംഘടന വ്യക്തമാക്കുന്നു.

വില്‍പ്പനയില്‍ രാജ്യത്തെ കാർ നിർമ്മാതാക്കളെ സഹായിക്കുന്ന മറ്റൊരു വലിയ ഘടകം വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ക്രമാനുഗതമായി ലഘൂകരിക്കുന്നു എന്നതാണ്. മുൻകാലങ്ങളിൽ, ചിപ്പുകള്‍ ഉള്‍പ്പെടെ വാഹന നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പല നിർണായക ഘടകങ്ങളുടെയും കുറവ് ഉണ്ടായിട്ടുണ്ട്. എന്നാൽ സാഹചര്യം ഇപ്പോള്‍ മെച്ചപ്പെടുന്നുണ്ട്. മിക്ക നിർമ്മാതാക്കളും ആരോഗ്യകരമായ ബുക്കിംഗ് ഓർഡർ റിപ്പോർട്ടുചെയ്യുന്നു. കൂടാതെ ആരോഗ്യകരമായ ബുക്കിംഗും ക്യാൻസലേഷൻ അനുപാതവും വിപണിയിൽ വലിയ നേട്ടമുണ്ടാക്കുമെന്നും ഡീലര്‍മാരുടെ സംഘടന അഭിപ്രായപ്പെടുന്നു.

എന്നാൽ മുന്നോട്ടുള്ള പാത വെല്ലുവിളികളിൽ നിന്ന് മുക്തമാണെന്ന് ഇതിനർത്ഥമില്ല എന്നും  ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നു . ഗ്രാമീണ വിപണിയിൽ നിന്നുള്ള ഡിമാൻഡ് ഇതുവരെ പൂർണ്ണമായി വീണ്ടെടുത്തിട്ടില്ലെന്നും പണപ്പെരുപ്പ സമ്മർദ്ദം ഉള്‍പ്പെടെയുള്ള വികാരങ്ങൾ വാഹനം വാങ്ങുന്ന പ്രവണതയ്ക്ക് അപകടമുണ്ടാക്കുമെന്നും  ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ കരുതുന്നു. രാജ്യത്തെ മൺസൂണിൽ സ്വാധീനം ചെലുത്താൻ ജൂൺ മാസത്തിൽ തന്നെ എൽ നിനോ മടങ്ങിയെത്തുമെന്ന പ്രവചനങ്ങളിലും  ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന് ആശങ്കയുണ്ട്. ഇത് വിവിധ വിഭാഗങ്ങളിലും സെഗ്‌മെന്റുകളിലുമുള്ള വാഹന വിൽപ്പനയെ ബാധിച്ചേക്കാം എന്നും  ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ കരുതുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here