ആധാറും പാനും ലിങ്ക് ചെയ്തില്ലേ? മാർച്ച് 31 കഴിഞ്ഞാൽ പാൻകാർഡ് ഉപയോഗിക്കാനാകില്ല

0
388

ആധാർ – പാൻ കാർഡ് മാർച്ച് 31നകം ലിങ്ക് ചെയ്യാനായില്ലെങ്കിൽ സാമ്പത്തിക ഇടപാടുകളിലും ആദായനികുതി റിട്ടേണിലും കൂടുതൽ ബുദ്ധിമുട്ട് നേരിടേണ്ടിവരും. ആധാർ നമ്പറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ 2023 ഏപ്രിൽ 1 മുതൽ നിങ്ങൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ല.

എന്താണ് പാൻ-ആധാർ ലിങ്ക്?

നിങ്ങളുടെ സ്ഥിരം അക്കൗണ്ട് നമ്പർ (പാൻ) നിങ്ങളുടെ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് പാൻ-ആധാർ ലിങ്ക്. വ്യക്തികൾ അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

“പാൻകാർഡും ആധാറും ഉടൻ ലിങ്ക് ചെയ്യുക. I-T നിയമം അനുസരിച്ച്, ഒഴിവാക്കപ്പെട്ട വിഭാഗത്തിൽ പെടാത്ത എല്ലാ പാൻ ഉടമകളും 2023 മാർച്ച് 31-ന് മുമ്പ് തങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്. 2023 ഏപ്രിൽ 1 മുതൽ, ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ പ്രവർത്തനരഹിതമാവുക,” ആദായനികുതി വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?

പാൻ പ്രവർത്തനരഹിതമാകും. ഇത് സാമ്പത്തിക ഇടപാടുകൾ ചെയ്യുന്നതിന് തടസമായി മാറും. കൂടാതെ ആദായനികുതി റിട്ടേൺ നൽകാനാകാതെ വരും. ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം.

1. പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് നിങ്ങൾക്ക് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയില്ല

2. തീർപ്പാക്കാത്ത റിട്ടേണുകൾ പ്രോസസ്സ് ചെയ്യില്ല

3. പ്രവർത്തനരഹിതമായ പാൻകാർഡ് ഉടമകൾക്ക് തീർപ്പാക്കാത്ത റീഫണ്ടുകൾ നൽകാനാവില്ല

4. പാൻ പ്രവർത്തനരഹിതമാകുന്നതിനാൽ ഉയർന്ന നിരക്കിൽ നികുതി അടക്കേണ്ടി വരും.

മുകളിൽ പറഞ്ഞവയ്‌ക്ക് പുറമേ, നികുതിദായകന് ബാങ്കുകളിലും മറ്റ് സാമ്പത്തിക പോർട്ടലുകളിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം, കാരണം എല്ലാത്തരം സാമ്പത്തിക ഇടപാടുകൾക്കുമുള്ള പ്രധാന കെവൈസി മാനദണ്ഡങ്ങളിലൊന്നാണ് പാൻ.

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം?

ഘട്ടം 1: incometaxindiaefiling.gov.in എന്ന സൈറ്റിൽ കയറുക.

ഘട്ടം 2: വെബ്‌പേജിലെ ‘ക്വിക്ക് ലിങ്ക്’ വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: പാൻ നമ്പർ, ആധാർ നമ്പർ, നിങ്ങളുടെ പേര് പോലുള്ള മറ്റ് ആവശ്യമായ വിശദാംശങ്ങൾ എന്നിവ നൽകേണ്ട ഒരു പുതിയ പേജിലേക്ക് റീഡയറക്‌ടുചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here