‘സംഘിപ്പട്ടം ചാർത്തുന്നവരോട്, പിടിക്കുന്നെങ്കിൽ പച്ചക്കൊടിയേ പിടിക്കൂ’; കുറിപ്പുമായി സംവിധായകൻ ഒമർ ലുലു

0
240

ഒരു രാഷ്ട്രീയപ്പാർട്ടിയിലും ഇപ്പോൾ അംഗമല്ലെന്നും പിടിക്കുന്നെങ്കിൽ പച്ചക്കൊടി മാത്രമേ പിടിക്കൂവെന്നും സംവിധായകൻ ഒമർ ലുലു. കോളജ് കാലഘട്ടം മുതൽ ലീഗ് അനുഭാവി ആയിരുന്നെന്നും എല്ലാ രാഷ്ട്രീയ കക്ഷികളിലുമുള്ള ആളുകളുമായി സൗഹൃദമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നോമ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം. തനിക്ക് സംഘിപ്പട്ടം ചാർത്തി നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം

“എനിക്ക് സംഘി പട്ടം ചാർത്തി തരാൻ തിരക്ക് കൂട്ടുന്നവരോട് എനിക്ക് കേരളത്തിൽ ഒരുവിധം എല്ലാ രാഷ്ട്രിയ പാർട്ടിയിൽപ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്.

എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രിയവും ഇല്ലാ,ഞാൻ കോളേജ് കാലഘട്ടം മുതൽ ലീഗ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോ എന്റെ മനസ്സിൽ രാഷ്ട്രിയമേ ഇല്ലാ .

ഇനി ഞാൻ പിടിക്കുന്നുവെങ്കിൽ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാൻ പിടിക്കൂ. എന്നെ നിങ്ങൾ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോർജുമായും ഒന്നുമായും മുദ്ര കുത്തണ്ട എനിക്ക് ഒരു ദൈവമേ ഉള്ളൂ അത് എന്റെ പടച്ചവനായ അള്ളാഹുവാണ് എല്ലാ കണക്കും ഞാൻ അവിടെ പറഞ്ഞോളാം.

എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ പറയും പറഞ്ഞത് തെറ്റാണെന്നു തോന്നിയാൽ തിരുത്തുകയും ചെയ്യും. ”

വിഷയത്തിൽ കഴിഞ്ഞ വർഷവും ഒമർ ലുലു ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഒന്നര വർഷം കൈപ്പറമ്പ് മുസ്‌ലിം ലീഗിന്റെ മണ്ഡലം പ്രസിഡണ്ടായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉള്ളിൽ ഇഷ്ടമുള്ള പാർട്ടി മുസ്‌ലിം ലീഗ് ആണെന്നും മതേതരമായ മുസ്‌ലിം പാർട്ടിയായി ഫീൽ ചെയ്തിട്ടുള്ളത് ലീഗിനെ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ പറയും പറഞ്ഞത് തെറ്റാണെന്നു തോന്നിയാൽ തിരുത്തുകയും ചെയ്യും. ”

 

വിഷയത്തിൽ കഴിഞ്ഞ വർഷവും ഒമർ ലുലു ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഒന്നര വർഷം കൈപ്പറമ്പ് മുസ്‌ലിം ലീഗിന്റെ മണ്ഡലം പ്രസിഡണ്ടായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഉള്ളിൽ ഇഷ്ടമുള്ള പാർട്ടി മുസ്‌ലിം ലീഗ് ആണെന്നും മതേതരമായ മുസ്‌ലിം പാർട്ടിയായി ഫീൽ ചെയ്തിട്ടുള്ളത് ലീഗിനെ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here