മൂഡംബയലിൽ കോഴിയങ്കം പിടികൂടാനെത്തിയ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി; നൂറോളം പേർക്കെതിരെ കേസ്

0
218

മഞ്ചേശ്വരം ∙ കോഴിയങ്കം പിടികൂടാനെത്തിയ പൊലീസിന്റെ ഔദ്യോഗിക കൃത്യനി‍ർവഹണം തടസ്സപ്പെടുത്തിയതിനു സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. മജിബയലിലെ കെ.ജയരാമ (49) കെ.കാർത്തിക് (20) വോർക്കാടി മാത്തിലെ രാമ (35) എന്നിവർക്കും കണ്ടാലറിയാവുന്ന 97 പേർക്കെതിരെയുമാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂഡംബയൽ ബള്ളംകൂടൽ പാടങ്കരയിൽ കോഴിയങ്കം നടക്കുകയാണെന്ന വിവരത്തെ തുടർന്നെത്തിയ പൊലീസിനു നേരെ സ്ത്രീകളും പുരുഷന്മാരും അടങ്ങിയവർ സംഘം ചേർന്നു. പൊലീസിന്റെ നിയമാനുസൃത ആജ്ഞ ലംഘിച്ച് പൊതുജന ഗതാഗത തടസ്സപ്പെടുത്തുകയും പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്ന പരാതിയിലാണു കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here