തത്ക്കാലം ഷോക്കില്ല; ഏപ്രില്‍ മാസം വൈദ്യുതി ചാര്‍ജ് വര്‍ധനയില്ല; കഴിഞ്ഞ വര്‍ഷത്തെ താരിഫ് ജൂണ്‍ 30 വരെ തുടരും

0
133

സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന അടുത്ത മാസം ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷത്തെ താരിഫ് തന്നെ ജൂണ്‍ 30 വരെ തുടരാനാണ് തീരുമാനം. താരിഫ് നിശ്ചയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് റെഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ താരിഫ് ഇറക്കിയിരുന്നു. ഈ ഏപ്രിലില്‍ അടുത്ത താരിഫ് നിശ്ചയിക്കാനുള്ള അപേക്ഷ കെഎസ്ഇബി സമര്‍പ്പിച്ചെങ്കിലും പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിന് പകരം കമ്മീഷന്‍ കഴിഞ്ഞ വര്‍ഷത്തെ താരിഫ് കാലാവധി നീട്ടുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവാക്കിയ തുക സര്‍ചാര്‍ജായി ഈടാക്കാനുള്ള കെഎസ്ഇബിയുടെ അപേക്ഷ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി ബോര്‍ഡിന്റെ പരിഗണനയിലാണ്.

മാര്‍ച്ച് 31 ന് അവസാനിക്കുന്ന താരിഫ് ആണ് ജൂണ്‍ 30 വരെ നീട്ടിയാണ് സംസ്ഥാന വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങിയതിന് യൂണിറ്റിന് ഒന്‍പത് പൈസ വീതം സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ മുന്‍പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here