മുസ്‌ലിം യുവാവിനും യുവതിക്കും സ്വന്തം മതാചാര പ്രകാരം സംഘ്പരിവാറിന് കീഴിലുള്ള ക്ഷേത്രാങ്കണത്തില്‍ മാംഗല്യം; മതസൗഹാര്‍ദ്ദ സന്ദേശം നല്‍കാനെന്ന് അധികാരികള്‍

0
266

ഷിംല: മുസ്‌ലിം യുവാവിനും യുവതിക്കും സ്വന്തം മതാചാര പ്രകാരം വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ക്ഷേത്രാങ്കണത്തില്‍ മാംഗല്യം. ഷിംലയിലാണ് സംഭവം. താക്കൂര്‍ സത്യനാരായണ ക്ഷേത്രത്തില്‍ ഞായറാഴ്ചയാണ് വിവാഹം നടന്നത്. ക്ഷേത്രം വിശ്വ ഹിന്ദു പരിഷത്തിന്റെയും ആര്‍.എസ്.എസിന്റേയും കീഴിലുള്ളതാണെന്നതാണ് ശ്രദ്ധേയം. ആര്‍.എസ്.എസിന്റെ ജില്ലാ ഓഫിസും അവിടെയാണ്.

‘വിശ്വഹിന്ദു പരിഷത്തിനേയും ആര്‍,എസ്.എസിനേയും എപ്പോഴും മുസ്‌ലിം വിരുദ്ധ സംഘടനകളായാണ് കണക്കാക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ഒരു മുസ്‌ലിം വിവാഹം നടത്തിയിരിക്കുന്നു. ഇത് സനാതന ധര്‍മ്മത്തിന്റെ ഉത്തമ ഉദാഹരണമാണ്- ക്ഷേത്രത്തിന്റെ ട്രസ്്റ്റ് ഭാരവാഹി വിനയ് ശര്‍മ പറഞ്ഞു.

വിവാഹ ചടങ്ങിന് സാക്ഷിയാകുന്നതിന് ഇരുമതത്തില്‍ നിന്നും ആളുകള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. മതസൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്ര പരിസരത്ത് വിവാഹം നടത്തിയതെന്നാണ് ദമ്പതികള്‍ പറയുന്നത്.

ക്ഷേത്ര സമുച്ചയത്തില്‍ വച്ചാണ് മകളുടെ വിവാഹം നടന്നതെന്നും ഇതിലൂടെ സാഹോദര്യത്തിന്റെ സന്ദേശമാണ് നല്‍കാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടിയുടെ പിതാവ് മഹേന്ദ്ര സിങ് മാലിക്കും വ്യക്തമാക്കി.

എംടെക് ബിരുദധാരിയും ഗോള്‍ഡ് മെഡലിസ്റ്റുമാണ് വധു. സിവില്‍ എഞ്ചിനീയറാണ് വരന്‍.

LEAVE A REPLY

Please enter your comment!
Please enter your name here