കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ ധ്വംസനം: വിമാനത്താവളങ്ങൾക്ക് മുന്നിൽ മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം

0
177

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ മുസ്‌ലിംലീഗ് കേരളത്തിലെ വിമാനത്താവളങ്ങൾക്ക് മുന്നിൽ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. ഏപ്രിൽ മൂന്നിന് രാവിലെ 10 മണിക്ക് കോഴിക്കോട് എയർപോർട്ടിനു മുന്നിൽ പ്രതിഷേധ സംഗമം നടക്കും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾക്ക് മുന്നിൽ ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പിന്നീട് സമരം നടക്കും. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി വിമർശനങ്ങളുടെ വായടപ്പിക്കാനുള്ള കേന്ദ്ര നീക്കങ്ങൾക്കെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച എല്ലാ സമരങ്ങളിലും മുസ്‌ലിംലീഗ് സജീവ പങ്കാളിത്തം ഉറപ്പാക്കും.

പ്രൊഫൈൽ കാമ്പയിൻ

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നാളെ 10 ലക്ഷം മുസ്‌ലിംലീഗ് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി സോഷ്യൽ മീഡിയയിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here