രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി മർദിച്ചു, ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരിച്ചു; സദാചാര ഗുണ്ടകൾ ഒളിവിൽ

0
250

തൃശൂർ: തിരുവാണിക്കാവിൽ സദാചാര ആക്രമണത്തിനിരയായ യുവാവ് മരിച്ചു. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകൻ സഹർ (32) ആണ് മരിച്ചത്. ഫെബ്രുവരി പതിനെട്ടിന് അർദ്ധരാത്രിയാണ് യുവാവിന് ക്രൂരമർദനമേറ്റത്. തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

തൃശ്ശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹർ. പ്രവാസിയുടെ ഭാര്യയായ സുഹൃത്തിന്റെ വീട്ടിൽ നിന്നിറക്കി മർദിക്കുകയായിരുന്നുവെന്നാണ് വിവരം. അർദ്ധ രാത്രി ഫോൺ വന്നതിനെ തുടർന്നാണ് യുവാവ് ഇവരുടെ വീട്ടിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയത് ചോദ്യം ചെയ്യാൻ സദാചാര ഗുണ്ടകൾ എത്തുകയും ആക്രമിക്കുകയുമായിരുന്നു.സംഭവത്തിന് ശേഷം സ്വന്തം വീട്ടിലെത്തിയ സഹർ വേദന കൊണ്ട് നിലവിളിച്ചു. മാതാവും ബന്ധുക്കളും ഉടൻ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില വഷളായതിനെത്തുടർന്ന് നേരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

സഹറിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ നിന്ന് ആറ് പേരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും. സഹർ അവിവാഹിതനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here