ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം മുഹമ്മദ് സലാഹ്; ചിത്രം വൈറൽ

0
221

ലണ്ടൻ: ലിവർപൂളിൽ മിന്നും ഫോമിലാണ് സൂപ്പർതാരം മുഹമ്മദ് സലാഹ്. 2017ൽ തുടങ്ങിയ ലിവർപൂൾ കരിയർ അവസാനഘട്ടത്തിലാണ്. ഈ സീസണോടെ താരം ലിവർപൂൾ വിടാനൊരുങ്ങുകയാണെന്നും അല്ലെന്നുമുള്ള റിപ്പോർട്ടുകൾ സജീവമാണ്. ഈ സീസണിൽ ആറാം സ്ഥാനത്താണ് ലിവർപൂൾ. ഇംഗ്ലീഷ് പ്രീമിയർലീഗ് കിരീട പ്രതീക്ഷകൾ അസ്തമിച്ച ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിക്കഴിഞ്ഞു.

ലിവർപൂളിനൊപ്പമുള്ള ഓരോ നിമിഷങ്ങളും മനോഹരമായാണ് മുഹമ്മദ് സലാഹ് ആഘോഷിക്കുന്നത്. താരത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെല്ലാം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം താരം പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ട്വിറ്ററിൽ തരംഗമാകുന്നത്. വൈകുന്നേരം നാല് മണിയോടെ പങ്കുവെച്ച ചിത്രത്തിന് ഇതിനകം തന്ന 12 ലക്ഷത്തിലേറെ കാഴ്ചക്കാരെ ലഭിച്ചുകഴിഞ്ഞു. ഉമ്മയ്‌ക്കൊപ്പവും ഉപ്പയ്‌ക്കൊപ്പവുമുള്ള വെവ്വേറെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എവിടെ നിന്നാണ് ഈ ചിത്രങ്ങളെന്ന് താരം വ്യക്തമാക്കുന്നില്ല.

വീട്ടിലേത് സമാനമായ അന്തരീക്ഷമാണ് ചിത്രത്തിനുള്ളത്. ട്രാക്ക് സ്യൂട്ടും ടിഷർട്ടുമാണ് സലാഹ് ധരിച്ചിരിക്കുന്നത്. അതേസമയം ലിവര്‍പൂളില്‍ നിന്ന് മുഹമ്മദ് സലാഹ് പടിയിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സജീവമാണ്. സീസണൊടുവില്‍ സലാഹ് ക്ലബ്ബ് വിട്ടേക്കുമെന്നാണ് സൂചനകള്‍. അതേസമയം, സീസണൊടുവില്‍ സലാഹ്, ലിവര്‍പൂള്‍ വിട്ടാല്‍ സ്വന്തമാക്കാനായി മുന്നിട്ടിറങ്ങിയിരിക്കുന്നത് മെസിയും എംബാപ്പെയും നെയ്മറുമെല്ലാം ഉള്ള പി.എസ്.ജിയാണ്. ഈ സീസണൊടുവില്‍ മെസിയോ എംബാപ്പെയോ ക്ലബ്ബ് വിട്ടാല്‍ പകരക്കാരനായാണ് സലായെ പി.എസ്.ജി പരിഗണിക്കുന്നത്.

കഴിഞ്ഞ സീസണൊടുവിലും സലാഹ്, പി.എസ്.ജിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നങ്കിലും ആന്‍ഫീല്‍ഡില്‍ തുടരാന്‍ ഈജിപ്ത് താരം അവസാനം തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here