ന്യൂഡല്‍ഹി; രാഹുല്‍ ഗാന്ധി യു.കെയില്‍ നടത്തിയ മോദി- കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങളെ രാജ്യദ്രോഹമെന്ന നിലയില്‍ ചിത്രീകരിച്ച ബി.ജെ.പി സംഘ് പരിവാര്‍ നേതാക്കളുടെ പ്രതികരണങ്ങള്‍ക്ക് രൂക്ഷമായി മറുപടി നല്‍കി കോണ്‍ഗ്രസ്.
‘നിങ്ങളുടെ നയങ്ങളെ വിമര്‍ശിച്ചാല്‍ അത് എങ്ങനെയാണ് രാജ്യത്തിന് എതിരെയുള്ള വിമര്‍ശനം ആകുന്നത്. നിങ്ങള്‍ ഒരു പ്രധാനമന്ത്രി മാത്രമാണ്. നിങ്ങള്‍ രാജ്യമോ സ്രഷ്ടാവോ അല്ല’ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ ഭരണകൂടം വിതക്കുന്ന വംശീയ വെറുപ്പിനെയും വിദ്വേഷത്തെയും സംബന്ധിച്ച് സംസാരിച്ചിരുന്നു. പാര്‍ലമെന്റില്‍ പ്രതിപക്ഷം നിശബ്ദരാക്കപ്പെടുന്നതിനെ കുറിച്ചും അദ്ദേഹം തന്റെ സന്ദര്‍ശനത്തിനിടെ തുറന്നടിച്ചിരുന്നു.
അതിനെതിരെ വളരെ രൂക്ഷമായാണ് ബി.ജെ.പി, സംഘ്പരിവാര്‍ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. മോദിയെ വിമര്‍ശിച്ചതിലൂടെ രാഹുല്‍ ഗാന്ധി രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. പ്രധാനമന്ത്രി മോദി തന്നെ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു.
ഇന്ത്യയില്‍ ജനാധിപത്യം അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നായിരുന്നു യു.കെയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഇതിന് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുന്‍കൂറായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മോദി രാഹുല്‍ ഇന്ത്യയെ നാണം കെടുത്തി എന്ന നിലക്കാണ് സംസാരിച്ചത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
आपकी नीतियों की निंदा कब से देश की निंदा हो गई?
आप सिर्फ़ एक प्रधानमंत्री हैं, ना आप देश हैं, ना भगवान हैं और ना ही सृष्टिकर्ता हैं। https://t.co/QeUOeuOq82— Pawan Khera 🇮🇳 (@Pawankhera) March 12, 2023