മഞ്ചേശ്വരം മീൻപിടിത്ത തുറമുഖം; അടിസ്ഥാനസൗകര്യത്തിന്‌ 11.60 കോടിയുടെ പദ്ധതി

0
166

ഉപ്പള: മഞ്ചേശ്വരം മീൻപിടിത്ത തുറമുഖം പൂർണമായതോതിൽ പ്രവർത്തനസജ്ജമാക്കുന്നതിനായി പി.എം.എസ്.വൈ.യിൽ ഉൾപ്പെടുത്തി 11.60 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. പറഞ്ഞു. നിയമസഭയിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചതാണ് ഇക്കാര്യം.

തുറമുഖത്തിന്റെ വടക്കുഭാഗത്ത് ലോലെവൽ ജട്ടി, പാർക്കിങ് ഏരിയ, ലേലഹാൾ എന്നീ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 6.60 കോടിയും തുറമുഖത്തിന്റെ ബേസിൻ ഡ്രെഡ്ജ് ചെയ്യുന്നതിനായി അഞ്ച് കോടിയുടെ പദ്ധതിയുമാണ് നടപ്പാക്കുന്നത്.

തുറമുഖത്തിന്റെ ഇരുഭാഗങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള പാലം നിർമാണത്തിന്റെ പുതുക്കിയ അടങ്കലിന് അംഗീകാരം നൽകിയതായും മന്ത്രി അറിയിച്ചതായി എം.എൽ.എ. പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here