ജോലിയും കൂലിയുമില്ല, ജയിലിൽ പോയി ഫ്രീയായി ഫുഡ് അടിക്കാൻ ശ്രമിച്ച 34കാരന്റെ ആഗ്രഹം ഒടുവിൽ സഫലമായി

0
261

ചെന്നൈ : തമിഴ്നാട്ടിലെ ഈറോഡിലെ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും സ്‌ഫോടനമുണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് ഈ സ്ഥലങ്ങളിൽ അരിച്ചുപെറുക്കിയ പൊലീസിന് ഒന്നും കണ്ടെത്താനായില്ല. ഇതിനെ തുടർന്നുള്ള അന്വേഷണത്തിൽ അറസ്റ്റിലായ 34കാരൻ വ്യാജ ബോംബ് ഭീഷണിയുയർത്തിയത് ജയിലിൽ പോകാനുള്ള ആഗ്രഹത്താലാണെന്ന് വെളിപ്പെടുത്തി. സൗജന്യമായി ആഹാരം കഴിച്ച് കഴിയാനാണത്രേ കോയമ്പത്തൂർ സ്വദേശിയായ സന്തോഷ് കുമാർ ഈ കടുംകൈ ചെയ്തത്.

അറസ്റ്റിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് താൻ ജോലിയില്ലാത്തവനാണെന്നും, ആഹാരം കഴിക്കാൻ പോലും കഷ്ടപ്പെടുകയാണെന്നും യുവാവ് വെളിപ്പെടുത്തിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി. സന്തോഷ് കുമാറിന് 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് ഇപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here