കടം നൽകിയ 500 രൂപ തിരിച്ചു തന്നില്ല; അയൽവാസിയെ തല്ലിക്കൊന്നു

0
196

കടം നൽകിയ അഞ്ഞൂറ് രൂപ തിരിച്ചു നൽകാത്തതിന്റെ പേരിൽ അയൽവാസി നാൽപ്പതുകാരനെ അടിച്ചു കൊന്നു. പശ്ചിമ ബംഗാളിലെ മാൽഡ ജില്ലയിൽ ഗംഗാപ്രസാദ് കോളനിയിലാണ് സംഭവം.

ബൻമലി പ്രമാണിക്(40) ആണ് മരിച്ചത്. അയൽവാസിയായ പ്രഫുല്ല റോയിയിൽ നിന്നും ബൻമലി അഞ്ഞൂറ് രൂപ കടമായി വാങ്ങിയിരുന്നു. പറഞ്ഞ സമയത്തിനുള്ളിൽ പണം തിരികേ നൽകാൻ ബൻമലിക്ക് കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ പ്രഫുല്ലയുമായി നിരന്തരം വഴക്കുമുണ്ടായിരുന്നു.

സംഭവ ദിവസം ഞായറാഴ്ച്ച വൈകിട്ട് പണം ആവശ്യപ്പെട്ട് പ്രഫുല്ല ബൻമലിയുടെ വീട്ടിലെത്തി. ഈ സമയം ബൻമലി വീട്ടിലുണ്ടായിരുന്നില്ല. അടുത്തുള്ള ചായക്കടയിലായിരുന്ന ബൻമലയെ തേടി പ്രഫുല്ല എത്തി. തിരികേ നൽകാൻ കയ്യിൽ പണം ഇല്ലെന്ന് ബൻമലി പറഞ്ഞതോടെ പ്രഫുല്ല ഇയാളെ മുളവടി കൊണ്ട് തല്ലാൻ തുടങ്ങുകയായിരുന്നുവെന്ന് സഹോദരൻ അജയ് പ്രമാണിക് പറയുന്നു.

തലയ്ക്ക് അടിയേറ്റ് ബൻമല കുഴഞ്ഞുവീണതായി ദൃക്സാക്ഷികളും പറയുന്നു. എന്നാൽ അൽപനേരം കഴിഞ്ഞതിനു ശേഷം ബോധം തിരിച്ചു കിട്ടിയ ബൻമല നടന്നാണ് വീട്ടിലേക്ക് മടങ്ങിയത്. തുടർന്ന് അടുത്ത ദിവസം ചോര ശർദിക്കാൻ തുടങ്ങി. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോൾ മാൽഡയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ ബൻമല മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here