‘ആരോഗ്യനില മോശം, ചികിത്സയ്ക്ക് കേരളത്തിലേക്ക് മടങ്ങണം’, അപേക്ഷയുമായി മദനി സുപ്രീംകോടതിയിൽ

0
148

ദില്ലി : ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മദനി സുപ്രീം കോടതിയിൽ. കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് മദനി കോടതിയെ സമീപിച്ചിരിക്കുന്നത്. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണം. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു.

ഇത് പരിഹരിക്കാനാണ് ആയുർവേദ ചികിത്സ തേടുന്നത്. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാൻ അവസരം നൽകണം. വിചാരണപൂർത്തിയാകുന്നത് വരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണം. ബെംഗുളൂരുവിൽ തുടരുന്നത് വലിയ സാമ്പത്തിക ഭാരമാണ്. വിചാരണ പൂർത്തിയാക്കാൻ തന്റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീം കോടതിയിൽ പറഞ്ഞു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് മദനിക്കായി ഹർജി സമർപ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here