മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി, കെ എം സി സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കുടുംബസംഗമം നടത്തി

0
131

ദോഹ : മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കെ എം സി സി ഖത്തർ, മഞ്ചേ ശ്വരം മണ്ഡലം കമ്മിറ്റി നടത്തി യ സപ്‌തോത്സവം
-23 ന്റെ ഭാഗമായി നടന്ന കുടുംബസംഗമം കെ എം സി സി സംസ്ഥാന പ്രസിഡന്റ എസ്‌ എ എം ബഷീർ ഉൽഘാടനം ചെയ്തു.

മുസ്ലിം മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും സാമൂഹിക മായും ഭരണഘടനാ ദത്തമായ അവകാശങ്ങളിലുടെ ഉയർച്ചയി ലേക്ക് നയിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്നും അദ്ദേഹം ഉൽഘടന പ്രസംഗത്തിൽ പറഞ്ഞു.

വിവിധ മത്സരങ്ങളിൽ മഞ്ചേശ്വരം മണ്ഡലത്തിലെ പെട്ട കുടുംബങ്ങൾ പങ്കെടുത്തു. മുഹമ്മദ് മൊഗ്രാൽ ആൻറ് പാർട്ടിയുടെ ഗാനമേള , യുവാക്കളുടെ കൈ കൊട്ടി പാട്ട് എന്നിവ പരിപാടിക്ക് കൊഴുപ്പേകി.

മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ റസാക്ക് കല്ലട്ടി അധ്യക്ഷത വഹിച്ച സംഗമത്തിൽ ജനറൽ സെക്രട്ടറി നാസർ ഗ്രീൻലാൻഡ് സ്വാഗതവും , ട്രഷറർ ഫൈസൽ പോസോട്ട് നന്ദിയും പറഞ്ഞു‌. കെ എം സി സി ഖത്തർ കാസറഗോഡ് ജില്ലാ ട്രഷറർ സിദ്ദീഖ് മണിയമ്പാറ, സെക്രട്ടറി കെ ബി മുഹമ്മദ് ബായാർ എന്നിവരുടെ നേതൃത്വത്തിൽ ശുകൂർ മണിയമ്പാറ, ഹനീഫ് ബന്ദിയോട്, റഹീം ഗ്രീൻലാൻഡ്, നവാസ് മൊഗ്രാൽ, സുൾഫിക്കർ, സിദ്ദീഖ് മഞ്ചേശ്വരം, അറബി കുഞ്ഞി, ഫസൽ മള്ളങ്കൈ, സാബിക് സോങ്കാൽ, മസൂദ് പള്ളക്കാന, സഹിൻഷാ പുത്തിഗെ, ഇർഷാദ് ബംബ്രാണ , എന്നിവർ കുടുംബ സംഗമം നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here