‘അക്രമം വഴിമാറും, ചിലർ വരുമ്പോൾ’: ഉത്സവപ്പറമ്പിൽ അക്രമികളെ അടിച്ചോടിച്ച് പൊലീസ്! – വിഡിയോ

0
175

തിരുവനന്തപുരം∙ ഉത്സവാഘോഷത്തിനിടെ ആക്രമം അഴിച്ചുവിട്ടവരെ അടിച്ചോടിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിഡിയോ വൈറലാകുന്നു. ഉത്സവ മേളം ആളുകൾ ആഘോഷത്തിമിർപ്പിൽ കൊണ്ടാടുന്നതിനിടെയാണ് കുറച്ചു പേർ തമ്മിൽ അമ്പലപ്പറമ്പിൽവച്ച് അടിയുണ്ടാകുന്നത്. ജനസാഗരത്തിനിടയിലേക്ക് പൊലീസ് കയറി വരുന്നതും  ഇവരെ അടിച്ചോടിക്കുന്നതുമായ വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. കേരള പൊലീസ് തന്നെയാണ് അവരുടെ ഫെയ്സ്ബുക് പേജിലൂടെ ഈ വിഡിയോ പങ്കുവച്ചത്.

‘അക്രമം വഴിമാറും .. ചിലർ വരുമ്പോൾ !!നമ്മുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. കൂട്ടായ്മയുടെ ആ മധുരനിമിഷങ്ങൾ അക്രമങ്ങളിലേക്ക് വഴിമാറരുത്. ആഘോഷങ്ങൾ സ്നേഹവും, സമാധാനവും നിറഞ്ഞതാവട്ടെ…’ എന്ന കുറിപ്പോടെയാണ് കേരള പൊലീസിന്റെ മിഡിയാ വിഭാഗം ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here