നാട്ടുകൂത്തിന് ഓസ്കർ; റോഡിലെ കൂത്തിനോ? മുന്നറിയിപ്പുമായി കേരള പോലീസ്

0
156

പൊതുനിരത്തുകളിലെ “അഭ്യാസപ്രകടനങ്ങൾ” നിരവധി ജീവനുകൾ കവർന്നെടുക്കുന്നു എന്നും ഇത്തരം അപകടകരമായ പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നും കേരള പോലീസ്. ഇത്തരം പ്രവൃത്തിയിലൂടെ അഭ്യാസപ്രകടനം നടത്തുന്നവരുടേത് മാത്രമല്ല, റോഡിലെ നിരപരാധികളായ യാത്രക്കാരുടെ ജീവനും അപകടത്തിലാകുന്നുവെന്ന് പോലീസ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് പോലീസിന്റെ പ്രതികരണം. ഓസ്കർ സ്വന്തമാക്കി ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു’ എന്ന ​ഗാനത്തിന്റെ മീമിനൊപ്പമാണ് പോലീസിന്റെ മുന്നറിയിപ്പ്. നാട്ടുകൂത്തിന് ഓസ്കർ ലഭിച്ചുവെന്നും റോഡിലെ കൂത്തിന് എന്ത് നേട്ടമുണ്ടാകുമെന്നും പോലീസ് ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പൊതുനിരത്തുകളിലെ “അഭ്യാസപ്രകടനങ്ങൾ” കവർന്നെടുത്തിട്ടുള്ളത് നിരവധി ജീവനുകളാണ്. അതിൽ അഭ്യാസപ്രകടനം നടത്തുന്നവർ മാത്രമല്ല, റോഡിലെ നിരപരാധികളായ യാത്രക്കാരും ഉൾപ്പെടുന്നു. പ്രിയപ്പെട്ടവരേ.. ദയവായി ഇത്തരം അപകടകരമായ പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. ഒത്തിരി സ്നേഹത്തോടെ… കേരള പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here