സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി; 10 കോടി നേടിയത് രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയിക്ക്

0
287

കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. ബമ്പർ നേടിയത് അസം സ്വദേശി ആൽബർട്ട് ടിഗയ്ക്കാണ്. സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ് ആൽബർട്ട് ടിഗ. കൊച്ചിയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കി. 10 കോടിയാണ് ഒന്നാം സമ്മാനം നേടിയത്.

വർഷങ്ങളായി വീട്ടിലെ സഹായിയാണ് ആൽബർട്ട് എന്ന് രാജിനി ചാണ്ടി പറഞ്ഞു. 1995 മുതൽ വീട്ടിൽ സഹായി ആയി വന്നതാണ്. അവൻ വൈകിട്ട് പോയി അന്വേഷിച്ചപ്പോഴാണ് ഏജൻസിയിൽ നിന്നും വിവരം അറിഞ്ഞത് എന്നും രജിനി ചാണ്ടി പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. 250 രൂപയായിരുന്നു ടിക്കറ്റ് വില.

പത്ത് കോടി രൂപയാണ് ഒന്നാം സമ്മാന ജേതാവിന് ലഭിക്കുന്നത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷമാണ് മൂന്നാം സമ്മാനം. ഒരു ലക്ഷം രൂപ നാലാം സമ്മാന ജേതാവിനും ലഭിക്കും. അഞ്ചാം സമ്മാനം അയ്യായിരം രൂപയാണ്. ആറാം സമ്മാനം 2,000 രൂപയാണ്. ഏഴാം സമ്മാനം 1,000 രൂപയാണ്. എട്ടാം സമ്മാനം 500 രൂപയും ലഭിക്കും.

SE 222282 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് പത്ത് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. SB 152330 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകൾക്കാണ്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[10 കോടി]
SE 222282

സമാശ്വാസ സമ്മാനം
SA 222282 SB 222282 SC 222282 SD 222282 SG 222282

രണ്ടാം സമ്മാനം [50 ലക്ഷം]
SB 152330

മൂന്നാം സമ്മാനം [5 ലക്ഷം]
1) SA 138095
2) SA 520549
3) SB 284943
4) SB 211059
5) SC 112247
6) SC 475578
7) SD 286752
8) SD 539744
9) SE 300115
10) SE 260917
11) SG 519512
12) SG 330278

നാലാം സമ്മാനം [ 1 ലക്ഷം]
87301

അഞ്ചാം സമ്മാനം [5,000/-]
0053 0135 0137 0326 0540 0615 1331 1370 1843 2873 3009 3270 3272 3732 3993 4032 4126 4189 4670 5348 5681 6190 6449 6523 6710 6753 6762 7038 7050 7274 7356 7783 7979 8575 8820 9879

ആറാം സമ്മാനം [2,000/-]
0151 0296 0500 0589 0690 1087 1547 1814 1977 2150 2336 2368 2412 2417 2600 2637 2703 2730 2851 3508 4323 4592 4789 4814 4816 5328 5430 5621 5826 6136 6168 6424 6478 6621 7043 7063 7287 7745 7751 7938 8062 8545 8611 9300 9519 9548 9804 9813 9919 3401

ഏഴാം സമ്മാനം [1,000/- ]
0266 0292 0352 0479 0600 0792 0808 1051 1064 1664 1965 2035 2056 2135 2248 2558 2803 2805 2820 2856 3147 3804 3843 3982 4358 4441 4669 4756 5057 5281 5285 5347 5391 5477 5575 5589 5645 5673 5894 5990 6007 6227 6356 6372 6791 6967 7042 7201 7353 7501 7590 7611 7635 7712 7796 7809 8072 8138 8271 8530 8727 8729 8828 8983 9000 9021 9315 9447 9513 9673 9746 9862

എട്ടാം സമ്മാനം [500/- ]
0243 0286 0506 0697 0847 1327 1366 1423 1447 1898 1956 1971 2120 2330 2388 3061 3196 3474 3768 4129 4136 4142 5029 5086 5240 5478 5665 5931 5982 6018 6169 6258 6269 6638 6932 7028 7734 7957 7959 8275 8310 8404 8416 8430 8617 8754 9216 9456 9587 9652 9953

സമ്മാനത്തുക അയ്യായിരം രൂപയിൽ താഴെയാണെങ്കിൽ സമ്മാനർഹർക്ക് ലോട്ടറി കടയുമായി ബന്ധപ്പെടാം. അയ്യായിരത്തിന് മുകളിലാണ് സമ്മാനമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസിലോ ബാങ്കിലോ ബന്ധപ്പെടണം.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here