വരനെക്കുറിച്ചറിയാൻ വധു പൊലീസ് സ്റ്റേഷനിൽ; വിവരങ്ങളറിഞ്ഞ് കുടുംബം ഞെട്ടി: വൈറലായതു കാസർകോട് നർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ പ്രസംഗം

0
242

കാസർകോട്: പ്രതിശ്രുധ വരനെക്കുറിച്ച് പൊലീസ് സ്റ്റേഷനിൽ അന്വേഷിക്കാനെത്തിയ പെൺകുട്ടി പൊലീസിൽ നിന്നുള്ള വിവരം കേട്ട് ഞെട്ടി. താൻ വിവാഹം കഴിക്കാൻ പോകുന്ന ആൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും കേസിൽ പ്രതിയാണെന്നുമറിഞ്ഞതോടെ തന്റെ ഭാവി ജീവിതം രക്ഷിച്ചതിനു പൊലീസിനു നന്ദിയും പറഞ്ഞാണ് പെൺകുട്ടി മടങ്ങിയത്. ഈ സംഭവ കഥ വെളിപ്പെടുത്തി നർക്കോട്ടിക് സെൽ ഡിവൈഎസ്പി എം.എ.മാത്യു നടത്തിയ പ്രസംഗം ഇപ്പോൾ വൈറലാണ്.

4 മാസം മുൻപ് നടന്ന സംഭവം കഴിഞ്ഞ ഡിസംബർ 24ന് കാസർകോട് നടന്ന ലഹരി വിരുദ്ധ ബോധൽക്കരണ ക്ലാസിലായിരുന്നു ഇദ്ദേഹം ഈ  വിവരിച്ചത്. പ്രസംഗത്തിന്റെ വിഡിയോയ്ക്ക് പിന്നീട് വ്യാപകമായി പ്രചാരണം ലഭിച്ചു. പ്രതിശ്രുത വധുവും സഹോദരിയും മാതാവുമാണ് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയത്.  ഓൺലൈനിലൂടെ പരിചയപ്പെട്ട പ്രതിശ്രുത വരനെക്കുറിച്ചറിയാനായിരുന്നു വരവ്.

എന്തെങ്കിലും ലഹരിക്കേസിലെ പ്രതിയാണോ? ലഹരി ഉപയോഗിക്കുന്നയാൾ ആണോ എന്നറിയാൻ പൊലീസുകാരുടെ സഹായം തേടി. യുവാവിന്റെ ഫോട്ടോയും വിലാസവും പൊലീസുകാർക്കു നൽകി. ഫോട്ടോ കണ്ടതോടെ പൊലീസുകാരും ഞെട്ടി. ലഹരി ഉപയോഗിക്കുന്നയാളാണെന്നും കേസിലെ പ്രതിയാണെന്നും പറഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥരോടു നന്ദി പറഞ്ഞാണു ഇവർ മടങ്ങിയത്.  അതോടെ പെൺകുട്ടി ആ വിവാഹാലോചന ഒഴിവാക്കി. മാത്യുവിന്റെ ഒരു മണിക്കൂർ നീണ്ട  പ്രസംഗത്തിലെ 49 സെക്കൻഡിലുള്ള ഈ ഭാഗമാണ് വൈറലായത്.

LEAVE A REPLY

Please enter your comment!
Please enter your name here