ഇങ്ങനെ പോയാൽ ജപ്പാൻ ജനത അധികകാലമുണ്ടാകില്ലെന്ന് മുന്നറിയിപ്പ്, ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകും

0
355

ടോക്കിയോ: ജനസംഖ്യാ നിരക്കിലെ പതനം നിയന്ത്രിച്ചില്ലെങ്കിൽ ജപ്പാൻ ജനത അധികം വൈകാതെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന് മുന്നറിയിപ്പ്. ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിഡയുടെ ഉപദേഷ്‌ടാവായ മസാകോ മോറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനിലെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന റിപ്പോർട്ട് വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”നമ്മുടെ പോക്ക് ഇത്തരത്തിലാണെങ്കിൽ അധികം വൈകാതെ രാജ്യം തന്നെ അപ്രത്യക്ഷമാകും”- ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോറി പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ വർഷം ജനന നിരക്കിന്റെ രണ്ടിരട്ടിയിൽ അധികം ആളുകൾ ജപ്പാനിൽ മരണപ്പെട്ടതായാണ് വിവരം. 2008ൽ 128 മില്യൺ ജനസംഖ്യ ഉണ്ടായിരുന്നിടത്തു നിന്നും 124.6 മില്യണായി ചുരുങ്ങിയിരിക്കുകയാണ് നിലവിൽ. എന്നാൽ 65 വയസിന് മുകളിൽ പ്രായമുള്ളവരുടെ എണ്ണത്തിൽ 29 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്.

ക്രമേണയുണ്ടാകുന്ന കുറവല്ല മറിച്ച് വളരെ വേഗത്തിൽ സംഭവിക്കുന്ന മാറ്റമാണിതെന്നാണ് കിഷിഡ പറയുന്നത്. എന്തെങ്കിലും പെട്ടെന്ന് ചെയ്തില്ലെങ്കിൽ ജപ്പാന്റെ സാമൂഹിക സ്ഥിതി തന്നെ തകിടം മറിയാമെന്നും സർക്കാർവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here