കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നത് അതിരുകവിഞ്ഞ മോഹം; വര്‍ഗീയ ശക്തികള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ല; പ്രധാനമന്ത്രിക്ക് മറുപടിയുമായി പിണറായി

0
160

കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍.

സംഘപരിവാറില്‍ നിന്ന് കൊടിയ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപി അനുകൂല നിലപാടിലെത്താനാവില്ല. ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്. വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനമുണ്ടാകില്ലെന്ന് ഈ നാട് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷതയുടെ കേരളമാതൃക രാജ്യത്താകെ വേരുറപ്പിക്കുന്ന നാളുകളാണ് വരാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി കേരളത്തിലും സര്‍ക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞതിന് മറുപടിയാണ് മുഖ്യമന്ത്രി ഇന്നു നല്‍കിയിരിക്കുന്നത്. . ഒരു സംസ്ഥാനത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും മേഘാലയയിലും നാഗാലാന്‍ഡിലും ബിജെപി സര്‍ക്കാരുണ്ടാക്കിയതുപോലെ കേരളത്തിലും സര്‍ക്കാരുണ്ടാക്കുമെന്നുമാണ് മോദി ഇന്നലെ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here