നിങ്ങളുടെ ആധാര്‍ ഉപയോഗിച്ച് മറ്റാരെങ്കിലും സിം ഉപയോഗിക്കുന്നുണ്ടോ?.. അറിയാം ഒറ്റ ക്ലിക്കില്‍

0
525

നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും സിം ഉപയോഗിക്കുന്നുണ്ടോ? ആധാര്‍ ഉള്‍പ്പെടെയുള്ള ഡാറ്റ ആരെങ്കിലും അനധികൃതമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് എളുപ്പം കണ്ടുപിടിക്കാം. അങ്ങനയെങ്കില്‍ അത് നമുക്ക് അനായാസം ബ്ലോക്ക് ചെയ്യാം.

അതിനായി taf-cop consumer portal എന്ന സൈറ്റ് വിസിറ്റ് ചെയ്യുക. തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക.

ശേഷം വരുന്ന സ്‌ക്രീനില്‍ നിങ്ങളുടേതല്ലാത്ത മൊബൈല്‍ നമ്പര്‍ കാണുന്നുണ്ടെങ്കില്‍ സെലക്ട് ചെയ്ത് റിപ്പോര്‍ട്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങളുടേതല്ലാത്ത മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടും.

എന്താണ് ടാഫ്- കോപ് കണ്‍സ്യൂമര്‍ പോര്‍ട്ടല്‍

ടെലികമ്യൂണിക്കേഷന്‍ ഡിപാര്‍ട്‌മെന്റിന്റെ കീഴില്‍ ഉപയോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായും തട്ടിപ്പുകള്‍ കുറയ്ക്കുന്നതിന് അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സേവന വിഭാഗമാണ് ടാഫ് കോപ് കണ്‍സ്യൂമര്‍ പോര്‍ട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here