ദുബായിൽ സ്വന്തമായി വീട്, വാടകക്ക് നൽകിയാൽ നാട്ടിൽ ലഭിക്കുന്നതിന്റെ പത്തിരട്ടി വരുമാനം; യുഎഇയിൽ ഫ്‌ളാറ്റുകൾ വാങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു

0
144

ദുബായ്: ദുബായിൽ എത്തിപ്പെടുക എന്നതായിരുന്നു ഒരു കാലത്ത് മലയാളികളുടെ സ്വപ്നം. ഇന്ന് അനുദിനം ദുബായിയും ഷാർജയും അബൂദബിയും എല്ലാം ഉൾപ്പെടുന്ന യുഎഇയിൽ അപ്പാർട്ട്‌മെന്റുകളും വില്ലകളും സ്വന്തമായി വാങ്ങുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഇങ്ങനെ വാങ്ങുന്നവരിൽ മലയാളികളോട് മത്സരിക്കാൻ ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാരും ഇതര രാജ്യക്കാരുമെല്ലാം ഉണ്ട്.

ഇന്ത്യക്കാരെ പോലെ തന്നെ റഷ്യക്കാരും ചൈനക്കാരുമെല്ലാം അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്നതിൽ മുന്നിൽ ഉള്ളവരാണ്. യുഎഇയിലെ ചരിത്രത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ട്രാൻസാക്ഷനുകൾ ആണ് ഈ വർഷം നടന്നത് എന്ന് കണക്കുകൾ പറയുന്നു.

വിദേശികൾക്ക് പൂർണ്ണ ഉടമസ്ഥാവകാശം ലഭിക്കുന്ന ഫ്രീഹോൾഡ് പ്രോപ്പർട്ടികൾ വാങ്ങാനാണ് കൂടുതൽ പേരും താൽപ്പര്യം കാണിക്കുന്നത്. ആദ്യത്തിൽ ദുബായ് എമിറേറ്റ് ആണ് ഫ്രീഹോൾഡ് നൽകുന്നതിൽ മുൻപിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഷാർജയിലെ എല്ലാ സ്ഥലങ്ങളും ഫ്രീഹോൾഡ് ആയി പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്.

വളരെ സമാധാനപൂർവ്വം ജീവിക്കാനാവുന്നു എന്നതും ഉയർന്ന വരുമാന നിരക്കുകളും ആണ് അപ്പാർട്‌മെന്റുകൾ സ്വന്തമാക്കുന്നവരുടെ പ്രധാന വലിയ ആകർഷക ഘടകങ്ങൾ. ദുബായിൽ ഇപ്പോൾ ഒരു ഫ്‌ളാറ്റ് 70 ലക്ഷം രൂപ മുതൽ സ്വന്തമാക്കാനുള്ള അവസരങ്ങൾ ഉണ്ട്. ഒരു ദിവസം മുതൽ മാസങ്ങൾ വരെ ചെറിയ കാലാവധികൾക്കും ഒരു വർഷത്തെ നീണ്ട കാലാവധികൾക്കും വാടകക്ക് നൽകുന്നവർക്ക് പ്രതിമാസം അൻപതിനായിരം രൂപ മുതൽ വരുമാനം ലഭിക്കുന്നുണ്ട്.

ഇത് ഇന്ത്യയിൽ ഒരു വീടോ, ഫ്‌ളാറ്റോ വാടകക്ക് നൽകിയാൽ ലഭിക്കുന്നതിന്റെ പത്തിരട്ടിയോളം വരും എന്നതാണ് ആളുകൾ ഫിക്‌സഡ് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾക്ക് യുഎഇ തിരഞ്ഞെടുക്കാൻ ഒരു കാരണം. മുതൽ മുടക്കിനനുപാതമായി * 7 % മുതൽ -15 % വരെ വരുമാനം ലഭിക്കുന്നതിനൊപ്പം വ്യക്തിപരമായ വരുമാനങ്ങൾക്ക് ടാക്‌സ് നൽകേണ്ടതില്ല എന്നതും വലിയ ആകർഷക ഘടകങ്ങളാകുന്നു.

അതേസമയം ഇന്ത്യൻ രൂപ ഏകദേശം നാലര കോടി രൂപ മുടക്കിയാൽ സ്വന്തമായി
അപ്പാർട്ട്‌മെന്റോ വില്ലകളോ ഷോപ്പുകളോ ഒക്കെ വാങ്ങാൻ പറ്റുന്നതിനൊപ്പം 10 വർഷത്തെ താമസ വിസയും മറ്റ് നിരവധി അംഗീകാരങ്ങളും സൗകര്യങ്ങളും നൽകുന്ന ഗോൾഡൻ വിസ ലഭിക്കുന്നു എന്നതും യുഎഇയിൽ പ്രോപർട്ടികളിലേക്ക് ഉള്ള ഇൻവെസ്റ്റ്‌മെന്റ് ഒഴുക്കിന് കാരണമാണ്.

ഇങ്ങനെ 5 കോടി ഇന്ത്യൻ രൂപ മുടക്കി പ്രോപ്പർട്ടി വാങ്ങുന്നവർക്ക് പ്രതിമാസം 3 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ ലഭിക്കാം. അത് നേരിട്ട് ചെയ്യാനുള്ള അവസരങ്ങൾ ഉള്ളത് പോലെ തന്നെ നിരവധി പ്രോപ്പർട്ടി മാനേജ്മെന്റ്,ഹോസ്പിറ്റാലിറ്റി മാനേജുമെന്റ്, ഷോർട് ടെം -ലോങ്ങ് ടെം റെന്റ് മാനേജുമെന്റ് കമ്പനികളും എയർ ബിഎൻബി, ബുക്കിംഗ് ഡോട്ട്‌കോം തുടങ്ങിയ അന്തർദേശീയ ഓൺലൈൻ പോർട്ടലുകളെയും റെന്റിന് നൽകുന്നവരും റെന്റിനു എടുക്കുന്നവരും ആശ്രയിക്കുന്നുണ്ട് .

പൊതുവിൽ ഏഴു ശതമാനം വാർഷിക വരുമാനം ലഭിക്കുന്നുണ്ടെങ്കിലും നല്ല സ്ഥലവും പ്രോപർട്ടികളും തിരഞ്ഞെടുക്കുന്നതിലൂടെ അത് പതിനഞ്ചു -ഇരുപത് ശതമാനത്തോളം വരുമാനം ലഭിക്കാൻ ഇടയാക്കും.

പ്രോപ്പർട്ടിയിൽ ചെയ്യുന്ന ഇൻവെസ്റ്റ്മെന്റ് 5 മുതൽ 8 വർഷം കൊണ്ട് മുതൽ മുടക്ക് തിരികെ ലഭിക്കുന്നതിനൊപ്പം നിലവിൽ ഓരോ വർഷവും 10ഉം ഇരുപതും ശതമാനമാണ് ചില ഏരിയകളിൽ വില വർധിക്കുന്നത് .

താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും അതെ സമയം മികച്ച വരുമാനം ആഗ്രഹിക്കുന്നവർക്ക് സീറോ റിസ്‌ക്കിൽ അത് ലഭിക്കാനുമുള്ള ഗോൾഡൻ ചാൻസുകളാണ് യുഎഇയിൽ ഉള്ളതെന്ന് എക്‌സ് ബാങ്കറും ഇൻവെസ്റ്റ്മെന്റ് & പ്രോപ്പർട്ടി കൺസൽട്ടന്റും ആയ വിജയകുമാർ പറയുന്നു.

കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ/
വാട്‌സ്ആപ്പിൽ മെസ്സേജുകൾ അയക്കുകയോ വിളിക്കുകയോ ചെയ്യാം.

+971 50 112 0643 ( യുഎഇ )

വിജയകുമാർ നായർ

+971 50 796 4242 ( യുഎഇ )

ഗോൾഡൻ സ്‌ക്വയർഫീറ്റ് ഇന്റർനാഷണൽ പ്രോപ്പർട്ടീസ് എൽഎൽസി-ദുബായ്

സുധീർ എകെ

+91 94950 40843 ( ഇന്ത്യ )

www.goldensquarefeet.com

LEAVE A REPLY

Please enter your comment!
Please enter your name here