ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റനെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ

0
185

ദില്ലി: 2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് വിച്ഛേദിച്ച രാജ്യം ഇന്ത്യ എന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ആസ്ഥാനമായി ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്സസ് നൗ എന്ന എൻജിഒ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് പ്രകാരം അഞ്ചാം തവണയാണ് ഇന്ത്യ ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമാകുന്നത്. പോയ വർഷം ലോകത്താകമാനം 187 തവണ ഇന്റർനെറ്റ് വിച്ഛേദിച്ച സംഭവങ്ങൾ ഉണ്ടായി എന്നും അതിൽ 84 എണ്ണം ഇന്ത്യയിലാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read -ബീഫ് കച്ചവടത്തിന്റെ പേരിൽ ഷഫീഖ് നടത്തിവന്ന കള്ളക്കളി പിടികൂടി, യുവാക്കൾ തേടി വന്നത് ഇറച്ചി വാങ്ങാൻ ആയിരുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here