എന്റെ ലേലത്തുക 1.10 കോടിയിൽ നിന്നപ്പോൾ എനിക്ക് ഒരു ഷോക്ക് ആയിരുന്നു, തുക കുറഞ്ഞ് പോയല്ലോ എന്ന് ചിന്തിച്ചപ്പോൾ അത് സംഭവിച്ചു; വലിയ വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

0
264

ക്രിക്കറ്റ് ആരാധകർ ഏവരും ഏറെ ആവേശത്തോടെ കാത്തിരുന്ന ആവേശകരമായ ഇന്ത്യൻ പ്രീമിയർ ലീഗ് 16 ആം സീസണിന് നാളെ തുടക്കമാകും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.

തങ്ങളുടെ ആദ്യ സീസണിൽ തന്നെ കിരീടം നേടിയ ഉജാറത്തിന് ആ മികവ് ആവർത്തിക്കാൻ പറ്റുമോ എന്നുള്ളത് വലിയ ചോദ്യമാണ്. അതെ സമയം ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രം പരിശോധിച്ചാൽ സ്ഥിരത എന്ന വാക്കിന്റെ പര്യായമായ ചെന്നൈക്ക് കഴിഞ്ഞ സീസൺ മോശമായിരുന്നു, അവരും ഒരു തിരിച്ചുവരവ് ലക്ഷ്യമിടുന്നു.

ആദ്യ മത്സരത്തിന് മുമ്പ് സംസാരിച്ച ഗുജറാത്ത് പേസർ ശിവം മവി ഈ സീസണിന്റെ പ്രതീക്ഷകളെക്കുറിച്ച് സംസാരിച്ചു. ” കഴിഞ്ഞ സീസണിലെ മികവ് ആവർത്തിച്ച് കിരീടം നേടാൻ ഗുജറാത്തിന് സാധിക്കും. ഗുജറത്തിലെ എന്റെ ആദ്യ സീസണിൽ തന്നെ അവരെ അതിന് സഹായിക്കുകയാണ് എന്റെ ലക്ഷ്യം.” മുൻ കൊൽക്കത്ത താരം പറഞ്ഞു.

ലേലത്തിൽ ഗുജറാത്തിൽ എത്തിയതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായവും താരം പറഞ്ഞു, അദ്ദേഹം പറയുന്നത് ഇങ്ങനെ- ‘ലേല നടപടികൾ പുരോഗമിക്കുമ്പോൾ, ഞാൻ നാഗാലാൻഡിൽ ഉത്തർപ്രദേശിനെതിരെ രഞ്ജി ട്രോഫി കളിക്കുക ആയിരുന്നു. എന്റെ ലേലം 1.10 കോടിയിൽ നിന്നപ്പോൾ ഞ ഓർത്തു തുക കുറഞ്ഞു പോയല്ലോ എന്ന് ” താരം പറഞ്ഞു. എന്നാൽ പിന്നീട് കൊൽക്കത്ത- ഗുജറാത്ത് ആവേശകരമായ ലേലം വിളിക്കൊടുവിൽ 6 കോടി രൂപയ്ക്കാണ് താരം ഗുജറാത്തിൽ എത്തിയത്.

മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടി20 ടീമിൽ സ്ഥിര സ്ഥാനം അതാണ് മവി ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here