ഹൊസങ്കടി ശരിക്കും പുതിയങ്ങാടിയാകും

0
222

കാസർകോട്‌ :കാസർകോട്‌ ആദ്യ റീച്ചിൽ ദേശീയപാതക്ക്‌ മുകളിലൂടെയുള്ള ആദ്യത്തെ മേൽപ്പാതയുടെ നിർമാണം ഹൊസങ്കടിയിൽ തുടങ്ങി. മിയാപദവ്‌ മൊർത്തണ റോഡിനേയും മഞ്ചേശ്വരം പൊലീസ്‌ സ്‌റ്റേഷൻ റോഡിനെയും ബന്ധിപ്പിക്കുന്നതാണ്‌ മേൽപാത.  25 മീറ്റർ വീതിയുണ്ടാകും. ആറുവരി പാതയുടെ മുകളിൽ മുഴുവനായും മേൽപാതയുണ്ടാകും.

ഇരുവശത്തുമായി 150 മീറ്റർ നീളത്തിൽ തോൾ പോലെ അനുബന്ധ റോഡുണ്ടാകും. ഹൊസങ്കടി ടൗണിലെ നിലവിലുള്ള ഗതാഗതം തടസപ്പെടാതെ ആറുവരിപാതക്ക്‌ മുകളിലൂടെയാണ്‌ മേൽപാത നിർമാണം. ആറുവരിവരിയിൽ നാടാകെ മാറുമ്പോൾ ഹൊസങ്കടി ടൗൺ പുതുമോടിയിൽ സൗന്ദര്യവൽകരിക്കും.

ദില്ലിയിൽ വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം പശ്ചിമ ദില്ലി

റീച്ചിൽ രണ്ട്‌ മേൽപാതയാണുള്ളത്‌. രണ്ടാമത്തെ മേൽപാത  ബന്തിയോടാണ്‌. ഇതിന്റെ ഡിസൈൻ തയ്യാറായി വരുന്നു. ഹൊസങ്കടി, ബന്തിയോട്‌ ടൗണുകൾ നിരവധി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ്‌. അടിപ്പാതകൾക്ക്‌ പകരം പ്രധാന ടൗണുകളിലാണ്‌ മേൽപാത വരിക.

LEAVE A REPLY

Please enter your comment!
Please enter your name here