മലയാളിയെ തേടി വീണ്ടും ഭാഗ്യസമ്മാനം,​ യു എ ഇ ലോട്ടറിയിൽ ലഭിച്ചത് രണ്ടു കോടിയിലേറെ രൂപ

0
242

യു,​‌എ.ഇ മഹ്സൂസ് ലോട്ടറിയിൽ പ്രവാസി മലയാളിക്ക് ലഭിച്ചത് കോടികളുടെ സമ്മാനം. സമ്മാനഘടന പരിഷ്കരിച്ചതിന് പിന്നാലെ നടന്ന നറുക്കെടുലാണ് പ്രവാസി മലയാളിയായ ദിപീഷിന് ഒരു ദശലക്ഷം ദിർഹം സമ്മാനമായി ലഭിച്ചത്. രണ്ടു കോടിയിലേറെ രൂപയാണ് ദിപീഷിന് ലഭിക്കുക. നറുക്കെടുപ്പിൽ പങ്കെടുത്ത 1056 പേർ ആകെ നേടിയത് 1,​457,​ 500 ദിർഹമാണ്. അതേസമയം ഉയർന്ന സമ്മാനമായ 20 മില്യൺ ദിർഹത്തിന് ജേതാവിന് കണ്ടെത്താനായില്ല. രണ്ടാം സമ്മനമായ 200,​000 ദിർഹം 25 പേ‌ർക്കും മൂന്നാംസമ്മാനം 250 ദിർഹം 1030 പേർക്കും ലഭിച്ചു.

അടുത്തിടെ ലോട്ടറി അധികൃതർ സമ്മാനഘടന പരിഷ്കരിച്ചിരുന്നു,​ ഓരോ ആഴ്ചയും ഒരു മത്സരാർത്ഥി കോടീശ്വരനാകുന്ന രീതിയിലാണ് പുതിയ ഘടന. രണ്ടാഴ്ച മുമ്പും മഹ്സൂസ് ലോട്ടറിയിൽ മലയാളി സമ്മാനം നേടിയിരുന്നു. 100,000 ദിർഹമായിരുന്നു മലയാളി പ്രവാസിയായ സമീറിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here