ക്ലാസ് മുറി തല്ലിത്തകർക്കുന്ന വിദ്യാർത്ഥികൾ; വിഡിയോ കേരളത്തിൽ നിന്നുള്ളതല്ല, സത്യാവസ്ഥ

0
257

ക്ലാസ് മുറിയില്‍ കുറച്ച് വിദ്യാർത്ഥികള്‍ ബെഞ്ചും ഡെസ്‌കും നശിപ്പിക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടികളെയും വിഡിയോയില്‍ കാണാം. കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന അവകാശവാദത്തോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്ലാസ്സ് മുറിയിലെ ബെഞ്ചും ഡെസ്‌കും ഉൾപ്പടെയുള്ളവ വടി ഉപയോഗിച്ച് അടിച്ചു തകർക്കുന്ന സ്‌കൂൾ കുട്ടികളാണ് വിഡിയോയിലുള്ളത്.

എവിടെയാണ് സംഭവമുണ്ടായതെന്ന് പറയാതെയാണ് ഇത് പലരും ഷെയർ ചെയ്തിരിക്കുന്നത്. പക്ഷെ വിഡിയോ കണ്ടവരിൽ ഭൂരിഭാഗവും സംഭവം നടന്നത് കേരളത്തിലാണെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. അതിന്റെ പ്രതിഫലനം കമന്റ് സെക്ഷനിൽ കാണാനാകും.

യൂണിഫോം ധരിച്ച ഏതാനും കുട്ടികൾ ക്ലാസ് മുറിയിൽ നടത്തുന്ന അക്രമമാണ് പ്രചരിക്കുന്ന വിഡിയോയിൽ കാണുന്നത്. വടികളുമായി ക്ലാസിലെ ഡെസ്‌ക്കുകളും ബെഞ്ചുകളും അടിച്ചു തകർക്കുന്നതും വലിച്ചെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. മാത്രമല്ല, ക്ലാസ്സിന്റെ നിലത്ത് മുഴുവൻ കടലാസ് കഷണങ്ങൾ കീറിയെറിഞ്ഞുട്ടുള്ളതും ദൃശ്യമാണ്.

എന്നാൽ ക്ലാസ്സ് മുറി അടിച്ചു തകർക്കുന്ന കുട്ടികളുടെ വിഡിയോ കേരളത്തിൽ നിന്നുള്ളതല്ല. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ മല്ലാപുരം എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ആക്രമ വിഡിയോ വൈറലായതോടെ കാരണക്കാരായ വിദ്യാർത്ഥികളെ അഞ്ച് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here