സുരക്ഷാ ഭീഷണി; ഫോണുകളിലെ പ്രീ ഇന്‍സ്റ്റാള്‍ ആപ്പുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്ര സർക്കാർ; കേന്ദ്രം നിയമ നിര്‍മാണത്തിന്

0
196

ഫോണില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത് വരുന്ന ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രീ ഇന്‍സ്റ്റാള്‍ ആപ്പുകള്‍ നീക്കം ചെയ്യുക, പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുക തുടങ്ങിയ സുരക്ഷാ നിയമങ്ങള്‍ക്ക് ഒരുങ്ങുകയാണ് കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഇത്തരം പ്രീ ഇന്‍സ്റ്റാള്‍ ആപ്പുകള്‍ രാജ്യത്തിന്റെ സുരക്ഷ്‌ക്ക് വെല്ലുവിളിയാകുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് ഇന്ത്യ. അതുകൊണ്ട് തന്നെ കേന്ദ്രത്തിന്റെ പുതിയ നീക്കം സാംസങ്, ഷവോമി, വിവോ, ആപ്പിള്‍ തുടങ്ങി പ്രീഇന്‍സ്റ്റാള്‍ ആപ്പുകളിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ ഇടിവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ നിയമം അനുസരിച്ച് സ്മാര്‍ട്ട് ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തുവരുന്ന ആപ്പുകള്‍ എല്ലാം തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായി വരും. ഇതിനുള്ള സൗകര്യം കമ്പനികള്‍ തന്നെ ഒരുക്കേണ്ടതായി വരും.

നിലവില്‍ ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്ന പ്രീ ഇസ്റ്റാള്‍ ആപ്പുകള്‍ വലിയ സുരക്ഷ വീഴ്ചയുണ്ടാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വ്യക്തിഗത വിവരങ്ങളുടെ ചോര്‍ച്ചയ്ക്കും ചാരപ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി എട്ടിന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സാംസങ്, ഷവോമി, വിവോ, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളുടെ നേതൃത്വത്തിലും യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയെ കൂടാതെ നിരവധി രാജ്യങ്ങള്‍ ഇത്തരം ആപ്പുള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 2020ല്‍ ടിക്ടടോക്ക് ഉള്‍പ്പെടെയുള്ള 300ല്‍ അധികം ആപ്പുകള്‍ കേന്ദ്രം നേരത്തെ നിരോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here