മണവാട്ടിയുടെ തൂക്കത്തിന് അനുസരിച്ച് ‘സ്വർണം’ മഹർ നൽകി ദുബായിൽ പാക് യുവാവിന്റെ വിവാഹം

0
501

ദുബായ്: മണവാട്ടിയുടെ ശരീര ഭാരത്തിന് തുല്യമായ തൂക്കത്തിൽ സ്വർണം മഹ്ർ നൽകി പാക് വ്യവസായി. ദുബായിലാണ് സംഭവം. പരമ്പരാഗത വേഷമണിഞ്ഞ് വരന്റെ കൈ പിടിച്ചാണ് മണവാട്ടി വിവാഹ വേദിയിലെത്തിയത്. മണവാട്ടി കൂറ്റൻ തുലാസിന്റെ ഒരു ഭാഗത്ത് ഇരിക്കുകയും വധുവിന്റെ ശരീര ഭാരത്തിന് തുല്യമായ സ്വർണ കട്ടികൾ തുലാസിന്റെ എതിർ ഭാഗത്ത് മറ്റുള്ളവർ അട്ടിയട്ടിയായി വെക്കുകയുമായിരുന്നു. ട്രോളിയിൽ അട്ടിയട്ടിയായി വെച്ച് തുണികൊണ്ട് മൂടി ഉരുട്ടിയാണ് സ്വർണ കട്ടികൾ വിവാഹ വേദിയിലെത്തിച്ചത്. ഇതിന് സാക്ഷികളായ, വിവാഹാഘോഷത്തിൽ പങ്കെടുത്ത വനിതകൾ കുരവയിട്ട് ആഹ്ലാദം പ്രകടിപ്പിച്ചു. തുലാസിൽ സ്വർണ കട്ടികൾ വെച്ച ഭാഗം താഴുന്നതു വരെ സ്വർണ കട്ടികൾ വെക്കുന്നത് തുടർന്നു. അവസാനം സ്വർണ കട്ടികൾ വെച്ച ഭാഗത്ത് മണവാളൻ വാൾ കൂടി വെക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.


എന്നാൽ, വിവാഹത്തിന് മഹ്‌റായി നൽകിയത് യഥാർഥ സ്വർണമല്ലെന്ന് പിന്നീട് വ്യക്തമായതായി സാമൂഹികമാധ്യമ ആക്ടിവിസ്റ്റുകൾ പറഞ്ഞു. വിവാഹാഘോഷത്തിന്റെ ഭാഗമായി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. പ്രശസ്ത ബോളിവുഡ് സിനിമ ജോധാ അക്ബറിലെ ദൃശ്യങ്ങൾ അനുകരിച്ചാണ് വധുവിന്റെ ശരീര ഭാരത്തിന് തുല്യമായ സ്വർണ കട്ടികൾ മഹ്‌റായി നൽകുന്ന ചടങ്ങ് പാക് ദമ്പതികളുടെ വിവാഹത്തിൽ ദൃശ്യാവിഷ്‌കരിച്ചതെന്നും സാമൂഹികമാധ്യമ ആക്ടിവിസ്റ്റുകൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here