ധരിച്ചത് മൂന്ന് ഉള്‍വസ്ത്രങ്ങള്‍, ഒരെണ്ണം ‘സ്വര്‍ണത്തിന്റേത്’! കൊച്ചിയില്‍ ഒരാള്‍ പിടിയില്‍

0
178

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ശ്രമിച്ചയാള്‍ പിടിയില്‍. മലപ്പുറം ചങ്ങരംകുളം സ്വദേശി അക്ബറിനെയാണ് 640 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. ഉള്‍വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്.

അക്ബര്‍ നടന്നുപോകുമ്പോള്‍ തുടരെ തുടരെ പാന്റ്‌സ് മുകളിലേക്ക് കയറ്റുന്നത് കണ്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത്. തുടര്‍ന്ന് ഇയാളെ വിശദമായ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ മൂന്ന് ഉള്‍വസ്ത്രങ്ങള്‍ ധരിച്ചതായി കണ്ടെത്തി. ഇതിലൊന്നിലാണ് സ്വര്‍ണം തേച്ചുപിടിപ്പിച്ചിരുന്നത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 34 ലക്ഷം രൂപയോളം വിലവരും.

LEAVE A REPLY

Please enter your comment!
Please enter your name here