കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട; 53 ലക്ഷത്തിന്റെ സ്വർണവുമായി കുമ്പള സ്വദേശിയെ പിടികൂടി

0
200

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. ദോഹയിൽ നിന്നെത്തിയ കാസർകോട് കുമ്പള സ്വദേശി മുഹമ്മദിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് കസ്റ്റംസ് 53,59,590 രൂപ വില വരുന്ന സ്വർണ്ണം പിടികൂടി.

930 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ  ഇ.വി. ശിവരാമൻ്റ നേതൃത്വത്തിലായിരുന്നു പരിശോധന.

സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്ന് സ്വര്‍ണ്ണവേട്ട തുടരുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പിടികൂടിയത് കടത്തിക്കൊണ്ട് വന്ന 297 കോടിയുടെ സ്വര്‍ണമെന്ന് കണക്കുകള്‍ പറയുന്നു. 2019 മുതല്‍ 2002 നവംബര്‍ മാസം വരെയുള്ള കണക്കാണിത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 2019 ല്‍ 443 കേസുകളും 2020 ല്‍ 258 കേസുകളും 2021ല്‍ 285 കേസുകളും 2022 നവംബര്‍ വരെ 249 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2019 ല്‍ 212.29 കിലോ, 2020 ല്‍ 137.26 കിലോ, 2021 ല്‍ 211.23 കിലോ 2022 ല്‍ 194.20 കിലോ എന്നിങ്ങനെയാണ് സ്വര്‍ണം പിടികൂടിയത്.

കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി പിടികൂടിയ സ്വര്‍ണത്തിന്റെ മൂല്യം : 2019 (67.90 കോടി) 2020 (56.13 കോടി) 2021 (89.83 കോടി) 2022 (82.65 കോടി) എന്നിങ്ങനെയാണ്. ഡിആര്‍ഐ, കസ്റ്റംസ് പ്രിവന്റീവ് വിഭാഗങ്ങള്‍ പിടികൂടിയതിന് ഇതിന് പുറമെയാണിത്. കഴിഞ്ഞ ജനുവരി അവസാനം ആണ് പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയ്ഡ് പോസ്റ്റ് തുടങ്ങിയത്. മലപ്പുറം എസ്പി സുജിത്ത് ദാസാണ് സ്വര്‍ണക്കടത്ത് പിടികൂടാന്‍ ഇത്തരം ഒരു സംവിധാനം ഒരുക്കാന്‍ നിശ്ചയിച്ചത്. വിമാനത്താവളത്തിന് പുറത്തെ പോസ്റ്റ് വഴിയുള്ള പൊലീസിന്‍റെ ഈ സ്വര്‍ണവേട്ട കസ്റ്റംസിനെ സംബന്ധിച്ച് തലവേദന ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here