കണ്ണൂരിലെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ 1.42 കോടി രൂപയുടെ സ്വർണം ഉപേക്ഷിച്ചനിലയിൽ

0
174

മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിൽ സ്വർണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ 3.40ന് അബുദാബിയിൽ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വർണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്.

കറുത്ത തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. ഇതിനു വിപണിയിൽ ഏകദേശം 1.42 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്വർണം ആരു കടത്തിയതാണെന്നു സംബന്ധിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here