അമിത വേ​ഗത, ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടു; വാഹനം മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

0
329

ടികംഗഢ് (മധ്യപ്രദേശ്): മധ്യപ്രദേശിലെ ടികംഗഡിലെ ജതാര റോഡിൽ വാഹനം മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കാർ അമിത വേഗത്തിലായിരുന്നതിനാൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് മരത്തിലിടിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ജില്ലയിലെ രാജ്‌നഗർ ഗ്രാമത്തിലെ ടികാംഗഡ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. മരിച്ചവരും പരിക്കേറ്റവരും മാവായി ഗ്രാമത്തിലെ ഒരേ കുടുംബത്തിലുള്ളവരാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here